തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,11,560 രൂപയായും ഒരു ഗ്രാമിന് 13,945 രൂപയായും വില മാറി.(Gold Price Today In Kerala May 11 2026 Drops Slightly)
ഈ മാസം സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് പ്രകടമാകുന്നത്. മേയ് 7-നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അന്ന് പവന് 1,12,200 രൂപയായിരുന്നു വില. എന്നാൽ മേയ് 5-ന് വില 1,09,400 രൂപയിലേക്ക് താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.
Story Summary
Gold prices in Kerala saw a minor decline today, with the price per sovereign dropping by ₹160 to reach ₹1,11,560. After hitting a monthly peak on May 7, this slight dip provides a small relief for consumers amidst ongoing market fluctuations.

