HomeKeralaകേരളത്തിൽ കടുത്ത ചൂട്: കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; വണ്ടൂരിലും വളയത്തും...

കേരളത്തിൽ കടുത്ത ചൂട്: കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; വണ്ടൂരിലും വളയത്തും സൂര്യാതപമേറ്റു, ഉഷ്‌ണതരംഗ ജാഗ്രത | Sunstroke

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം തീവ്രമാകുന്നതിനിടെ കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കിണർ കുഴിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സനൽ ഇന്ന് പുലർച്ചെ 2.55-ഓടെയാണ് മരണപ്പെട്ടത്.(Extreme heat in Kerala, man dies of sunstroke in Kannur)

വണ്ടൂരിൽ നാല് വയസ്സുകാരി ഇസ ജോണിന് വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ സൂര്യാതപമേറ്റു. ശരീരത്തിലാകെ പൊള്ളലേറ്റ കുട്ടിയെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളയത്ത് അങ്കണവാടി അധ്യാപിക അനിലയ്ക്ക് ജോലിക്കിടെ പൊള്ളലേറ്റു. വലത് കൈയിൽ പൊള്ളലേറ്റ ഇവർ ചികിത്സ തേടി.

കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്: 41°C, കൊല്ലം, തൃശ്ശൂർ: 40°C, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്: 38°C, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ്: 37°C, തിരുവനന്തപുരം: 36°C എന്നിങ്ങനെയാണ് താപനില ലഭിക്കാൻ സാധ്യത.

സാധാരണ ലഭിക്കേണ്ട താപനിലയേക്കാൾ 4 മുതൽ 5 ഡിഗ്രി വരെ അധികമായിരിക്കും അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് കർശനമായി ഒഴിവാക്കുക. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണം തടയാൻ ഒആർഎസ് (ORS), കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കുക. അങ്കണവാടികളിലും സ്കൂളുകളിലും കുട്ടികളെ വെയിലത്ത് വിടരുത്. പ്രായാധിക്യമുള്ളവരും ഗർഭിണികളും പ്രത്യേക ജാഗ്രത പുലർത്തണം. ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

WhatsApp Channel Banner

Latest updates

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു |...

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine year old boy drowned Pattuvam). വൈകുന്നേരത്തോടെ...

അച്ഛന്റെ ശിരസ്സിൽ തന്റെ പൊലീസ് തൊപ്പിയണിയിച്ച് വിഷ്ണു; ഐ.ആർ.ബി...

റിപ്പോർട്ട് : അൻവർ ഷരീഫ്  പാണ്ടിക്കാട്: ഇന്ത്യ റിസർവ് ബറ്റാലിയനിൽ (IRB) പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡിന് ശേഷം പാണ്ടിക്കാട് ഐ.ആർ.ബി ഗ്രൗണ്ട് അപൂർവ്വവും വികാരനിർഭരവുമായ നിമിഷങ്ങൾക്ക് സാക്ഷിയായി (India Reserve...

പ്രശസ്ത നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ബി.ആർ....

മുംബൈ: പ്രശസ്ത ചലച്ചിത്ര നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു (Actor Pradeep Rawat passed away Mumbai). രക്താർബുദ ബാധയെ തുടർന്ന് മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ബി.ആർ....

പന്തളത്ത് പിതാവിനെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്:...

പന്തളം: വയസ്സായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 4 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Pandalam father assault son sentence)....

കെ.എസ്.ആർ.ടി.സിയിൽ ഇനി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് എടുക്കാം; എ.ഐ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ജനകീയവും ഡിജിറ്റൽ സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം സജ്ജമാകുന്നു (KSRTC WhatsApp ticket booking Kerala). കൊച്ചി, ചെന്നൈ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...