HomeKeralaമുഷ്ടി ചുരുട്ടി പിണറായി വിജയൻ: ഫേസ്ബുക്കിൽ പുതിയ ചിത്രം, ഡൽഹിയിലെ പ്രതിഷേധത്തിൽ...

മുഷ്ടി ചുരുട്ടി പിണറായി വിജയൻ: ഫേസ്ബുക്കിൽ പുതിയ ചിത്രം, ഡൽഹിയിലെ പ്രതിഷേധത്തിൽ MA ബേബിയടക്കം അറസ്റ്റിൽ, തലസ്ഥാനത്ത് SFI സംസ്ഥാന സെക്രട്ടറി പോലീസ് കസ്റ്റഡിയിൽ | ED Raid Concludes

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നീണ്ട പരിശോധന പൂർത്തിയായിരുന്നു. പരിശോധനയ്ക്കുശേഷം വസതിയിൽ നിന്ന് പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതോടെ തലസ്ഥാനത്ത് വലിയ സംഘർഷാവസ്ഥ ഉടലെടുത്തു. ഇതിന് പിന്നാലെ, ഈ റെയ്ഡിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിൽ സിപഐഎം നടത്തിയ ഇഡി ആസ്ഥാന മാർച്ച് അക്രമാസക്തമായി.(ED Raid Concludes Amid Violence In Thiruvananthapuram And Protests In Delhi CPIM Leaders Detained)

തിരുവനന്തപുരത്തെ റെയ്ഡിനെതിരെ ന്യൂഡൽഹിയിൽ സിപിഐഎം ആസ്ഥാനത്ത് നിന്ന് ഇഡി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മാർച്ചിന് നേതൃത്വം നൽകിയ സിപഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, വിജു കൃഷ്ണൻ എന്നിവരടങ്ങുന്ന ഉന്നത നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. “ഏകാധിപത്യം അനുവദിക്കില്ല” എന്ന് മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ എം.എ ബേബിക്ക് കവചമൊരുക്കിയെങ്കിലും പോലീസ് അറസ്റ്റ് നടപടികൾ ശക്തമാക്കി. പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ പോലീസ് വലിച്ചിഴച്ചാണ് നീക്കം ചെയ്തത്.

തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ നിന്ന് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ അക്രമാസക്തരായ പ്രവർത്തകർ തല്ലിത്തകർത്തു. കാറിന്റെ മുൻപിലെയും പിൻപിലെയും ചില്ലുകൾ കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് തകർത്തതോടെ ഇഡി ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. കണ്ണിന് പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി.

സംഘർഷ സമയത്ത് സ്ഥലത്ത് മതിയായ പോലീസ് സുരക്ഷ ഇല്ലായിരുന്നുവെന്നും, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഇഡി ഉദ്യോഗസ്ഥർ പ്രതികരിച്ചു. സംഘർഷത്തെത്തുടർന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

റെയ്ഡ് പൂർത്തിയായി ഒന്നും ലഭിച്ചില്ലെന്ന് ഇഡി എഴുതി നൽകിയതിന് പിന്നാലെ, മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റുനേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ട്. “ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും, ഈ നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ട” എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Story Summary

The ED concluded an 8-hour raid at Pinarayi Vijayan’s Thiruvananthapuram residence, recording a “nil seizure” before facing a violent mob that vandalized their vehicles and injured officials. Following the violence, massive protests erupted in New Delhi as the CPIM staged a march to the ED headquarters, leading to the arrest of top leaders including MA Baby and Brinda Karat.

WhatsApp Channel Banner

Latest updates

ലക്ഷ്മിപ്രിയക്കെതിരായ പരാതി: നടി അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി...

കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ നടി അൻസിബ ഹസൻ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അൻസിബയുടെ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്.(Lakshmipriya...

കുണ്ടറയിൽ യുവാവ് മരിച്ചത് പോലീസ് മർദ്ദനം മൂലമെന്ന് കുടുംബം:...

കൊല്ലം: കുണ്ടറയിൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുണ്ടറ സ്വദേശിയായ സിയാദ് ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.(Youth Dies In Kundara Family Alleges...

വാഗ്ദാനം ചെയ്ത ധനസഹായം ലഭിച്ചില്ല: കുടുംബശ്രീ ജില്ലാ മിഷൻ...

വയനാട്: മൈക്രോ പ്ലാൻ വഴി പ്രഖ്യാപിച്ച ഉപജീവന ധനസഹായം വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ ഉപരോധവുമായി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. ഉപജീവന സംരംഭങ്ങൾ ആരംഭിക്കുന്നതിനായി കുടുംബശ്രീ മുഖേന ഒരു കുടുംബത്തിന്...

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു: പ്രതിപക്ഷ...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. എന്നാൽ ബിൽ അവതരണത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷാംഗങ്ങളുടെ...

‘സഭയിൽ ചർച്ചയ്ക്ക് സഹകരിക്കണം’: പ്രതിപക്ഷത്തോട് കിരൺ റിജിജു |...

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണത്തിൽ പ്രതിപക്ഷം സഹകരിക്കണമെന്നും നിർണ്ണായക ചർച്ചയിൽ പങ്കാളികളാകണമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ...

DON'T MISS

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...