HomeKeralaED ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: SFI സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ പോലീസ്...

ED ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: SFI സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ | ED Raid Concludes

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധന പൂർത്തിയായിരുന്നു. നീണ്ട പരിശോധനകൾക്ക് ശേഷം ഉദ്യോഗസ്ഥർ വസതിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രദേശം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി.(ED Raid Concludes Amid Violence At Pinarayi Vijayan Residence Thiruvananthapuram Tension)

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ സിപിഐഎം പ്രവർത്തകർ കല്ലും മരക്കഷ്ണങ്ങളുമായി അക്രമം അഴിച്ചുവിട്ടു. പ്രവർത്തകരുടെ ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥരുടെ കാറിന്റെ മുൻപിലെയും പിൻപിലെയും ചില്ലുകൾ പൂർണ്ണമായും തകർന്നു.

ആക്രമണത്തിനിടെ കണ്ണിന് പരിക്കേറ്റ ഇഡി വാഹനത്തിന്റെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്ന് ഇഡി ഉദ്യോഗസ്ഥർ ആരോപിച്ചു. സംഘർഷ സാഹചര്യത്തെത്തുടർന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ലാത്തിവീശിയാണ് അക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

Story Summary

The Enforcement Directorate (ED) concluded an eight-hour raid at Opposition Leader Pinarayi Vijayan’s residence in Thiruvananthapuram, part of an intensified probe into the CMRL monthly payoff case. As ED officials departed, the situation turned violent when CPIM workers vandalized their vehicles, resulting in injuries to staff and the detention of several protesters, including SFI state secretary PS Sanjeev.

WhatsApp Channel Banner

Latest updates

‘ധർമ്മേന്ദ്ര പ്രധാൻ സിന്ദാബാദ്’: ധർമ്മേന്ദ്ര പ്രധാന് പാർലമെന്റിൽ NDA...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്നുള്ള രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവച്ച ധർമ്മേന്ദ്ര പ്രധാന് പാർലമെന്റിൽ ആവേശകരമായ സ്വീകരണം നൽകി ബിജെപി-എൻഡിഎ എംപിമാർ. തിങ്കളാഴ്ച പാർലമെന്റിലെത്തിയ പ്രധാനെ...

പഞ്ചാബിലെ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം;...

സംഗ്രൂർ: പഞ്ചാബിലെ സംഗ്രൂരിലുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു (Punjab BJP Office Attack). തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ...

‘ആദ്യം രാജ്ഘട്ടിലേക്ക്, പിന്നാലെ മലനിരകളിലേക്ക്’: ആശുപത്രി വിട്ട് സോനം...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ തട്ടിപ്പിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ 26 ദിവസം നീണ്ട നിരാഹാര സമരത്തിന് ശേഷം ചികിത്സയിലായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്...

രാജസ്ഥാനിൽ ദമ്പതികളും രണ്ട് മക്കളും ജലസംഭരണിയിൽ മരിച്ച നിലയിൽ,...

ജയ്സാൽമർ: രാജസ്ഥാനിലെ ജയ്സാൽമർ ജില്ലയിൽ ഒരേ കുടുംബത്തിലെ നാല് പേരെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നടുക്കമുണർത്തി. റാംദേവ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഹാർക്കി ഗ്രാമത്തിലാണ് ദമ്പതികളും അവരുടെ രണ്ട് മക്കളും...

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’: ജെ.കെ റൗളിംഗിൻ്റെ പുതിയ ‘എക്സ്’...

ലണ്ടൻ: ട്രാൻസ്ജെൻഡർ വ്യക്തികളെയും ലിംഗ വ്യക്തിത്വത്തെയും കുറിച്ചുള്ള തന്റെ നിലപാടുകളുടെ പേരിൽ ഹാരി പോട്ടർ എഴുത്തുകാരി ജെ.കെ റൗളിംഗ് വീണ്ടും വിവാദത്തിൽ. 'ട്രാൻസ് വുമൺ' എന്ന പദപ്രയോഗത്തെ വ്യാകരണപരമായി വ്യാഖ്യാനിച്ചുകൊണ്ട് എക്സിൽ പങ്കുവെച്ച...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...