ന്യൂഡൽഹി: നീറ്റ് പരീക്ഷാ തട്ടിപ്പിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ 26 ദിവസം നീണ്ട നിരാഹാര സമരത്തിന് ശേഷം ചികിത്സയിലായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രി വിട്ടു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്ന വാങ്ചുക് തിങ്കളാഴ്ചയാണ് ഡിസ്ചാർജ് ആയത്.(Sonam Wangchuk Discharged Medanta Hospital To Visit Rajghat Before Returning Ladakh)
ആശുപത്രിയിൽ നിന്നും മടങ്ങുന്നതിന് മുന്നോടിയായി മഹാത്മാ ഗാന്ധിയുടെ സ്മൃതിമണ്ഡപമായ രാജ്ഘട്ടിൽ എത്തി ആദരമർപ്പിക്കുമെന്നും അതിനുശേഷം ലഡാക്കിലേക്ക് മടങ്ങുമെന്നും വാങ്ചുക് സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി. തന്നെ പരിചരിച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും പിന്തുണച്ച പൊതുജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
തുടർച്ചയായ ഉപവാസത്തെ തുടർന്ന് 10 കിലോയോളം ഭാരം കുറഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിർദ്ദിഷ്ട ചെക്കപ്പുകൾ തുടരണമെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ ഹെൽത്ത് ബുളളറ്റിനിൽ വ്യക്തമാക്കി. കോക്ക്‌റോച്ച് ജനതാ പാർട്ടിയും വിദ്യാർത്ഥി സംഘടനകളും നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു വാങ്ചുക് നിരാഹാര സമരം അനുഷ്ഠിച്ചത്. സമരത്തിനൊടുവിൽ ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുകയും പ്രഹ്ലാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു.
Story Summary
Scientist and environmental activist Sonam Wangchuk was discharged from Gurugram’s Medanta Hospital following his 26-day hunger strike over the NEET exam controversy. Before returning to Ladakh, Wangchuk will visit Rajghat to pay tribute to Mahatma Gandhi. Hospital authorities confirmed his health parameters are stable.


