Description
Digital Voice of Kerala
Wednesday, June 3, 2026

Digital Voice of Kerala
HomeKeralaപിണറായി വിജയന്റെ വീടിന് മുന്നിലെ ഇഡി ആക്രമണം: അന്വേഷണം ഗൂഢാലോചനയിലേക്കും, പ്രതികളുടെ...

പിണറായി വിജയന്റെ വീടിന് മുന്നിലെ ഇഡി ആക്രമണം: അന്വേഷണം ഗൂഢാലോചനയിലേക്കും, പ്രതികളുടെ ഫോൺ രേഖകൾ എസ്ഐടി പരിശോധിക്കുന്നു | ED Officials Attack SIT Investigation

🎙️ Latest Podcast

കൊച്ചി: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (ED Officials Attack SIT Investigation). അക്രമത്തിന് പിന്നിൽ കൃത്യമായ ആസൂത്രണവും രാഷ്ട്രീയ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി അന്വേഷണം വിപുലീകരിച്ചിരിക്കുന്നത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോൺ കോൾ രേഖകളും മൊബൈൽ സന്ദേശങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ കോളുകളും സന്ദേശങ്ങളും അയച്ചവരെ കണ്ടെത്താൻ നേതാക്കളെന്നോ പ്രവർത്തകരെന്നോ വ്യത്യാസമില്ലാതെ കർശന നടപടിയുണ്ടാകുമെന്ന് എസ്ഐടി വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെ ഇഡി ഓഫീസിലെത്തി അസിസ്റ്റന്റ് ഡയറക്ടർ സനിത് റെഡ്ഡി ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ മൊഴിയും സംഘം ശേഖരിച്ചു. കൂടാതെ റെയ്ഡിനായി ഉപയോഗിച്ച സെർച്ച് വാറന്റ് ഉൾപ്പെടെയുള്ള സുപ്രധാന രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ അക്രമവുമായി ബന്ധപ്പെട്ട് 26 സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഭ്യമായ ദൃശ്യങ്ങളിൽ നിന്ന് അക്രമത്തിൽ പങ്കെടുത്ത 46 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും അധികൃതർ അറിയിച്ചു.

നിലവിൽ താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തകർ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളതെങ്കിലും അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി, എംപിമാർ, എംഎൽഎമാർ എന്നിവർക്കും ഇതിൽ പങ്കുണ്ടെന്നാണ് ഇഡിയുടെ വാദം. ഇപ്പോൾ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ ശക്തമായി എതിർക്കാനും കേസിൽ കക്ഷി ചേരാനുമാണ് ഇഡിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അക്രമവുമായി ബന്ധപ്പെട്ട കൂടുതൽ ഡിജിറ്റൽ ദൃശ്യങ്ങളും തെളിവുകളും ശേഖരിക്കുന്ന തിരക്കിലാണ് ഇഡി ഉദ്യോഗസ്ഥർ. രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയ ഈ കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

Summary: The Special Investigation Team (SIT) has expanded its probe into the conspiracy behind the attack on ED officials outside former CM Pinarayi Vijayan’s residence. The SIT has recorded statements from seven ED officials, including Assistant Director Sanith Reddy, who claimed the attack was pre-planned. While 26 CPM workers have been arrested so far, the ED alleges the involvement of top party leaders who were present at the scene.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.