HomeKeralaമാസപ്പടി കേസ്: പിണറായിയിലെത്തി വീണയുടെ ഭൂമി പരിശോധിച്ച് ED സംഘം, നികുതി...

മാസപ്പടി കേസ്: പിണറായിയിലെത്തി വീണയുടെ ഭൂമി പരിശോധിച്ച് ED സംഘം, നികുതി രേഖകൾ കൊണ്ടുപോയി | ED Inspects Veena’s Land

കണ്ണൂർ: മാസപ്പടി കേസ് അന്വേഷണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ പിണറായിയിലെ ഭൂമിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെയായിരുന്നു ഇഡി സംഘത്തിന്റെ അപ്രതീക്ഷിത നീക്കം.(ED Inspects Veena’s Land At Pinarayi In Kannur)

ഭൂമിയുടെ ആധാരവും മറ്റ് അനുബന്ധ രേഖകളുമായാണ് കേന്ദ്ര അന്വേഷണ സംഘം സ്ഥലത്തെത്തിയത്. വില്ലേജ് ഓഫീസറുടെ സഹായത്തോടെ വീണയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് ഭൂമിയും വീടിന് സമീപത്തുള്ള മറ്റ് സ്ഥലങ്ങളുമാണ് ഉദ്യോഗസ്ഥർ അളന്നു തിട്ടപ്പെടുത്തി പരിശോധിച്ചത്.

ഇതിന് പിന്നാലെ ഈ ഭൂമിയുടെ നികുതി രേഖകളും ഇഡി സംഘം കൊണ്ടുപോയി.മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ച് വീണയെ ഇതിനോടകം രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണയുടെ ബാങ്ക് ലോക്കറുകളും ഇഡി പരിശോധിച്ചിരുന്നു.

Story Summary

Enforcement Directorate officials conducted a direct inspection of 80 cents of land owned by T. Veena, daughter of Pinarayi Vijayan, at Pinarayi in Kannur. Assisted by the village officer, the team verified land deeds and seized tax records as part of the ongoing monthly payoff case investigation, following her recent rounds of questioning and bank locker searches.

WhatsApp Channel Banner

Latest updates

വയനാട്ടിൽ 60 കിലോമീറ്റർ സോളാർ ഫെൻസിങ് സ്ഥാപിക്കും: വനം...

വയനാട്: വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരമായി സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനമേഖലയിൽ 60 കിലോമീറ്റർ ദൂരത്തിൽ പുതിയ സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി...

ഭരണനടപടിക്രമങ്ങളിൽ വൻ പരിഷ്കാരങ്ങളുമായി സർക്കാർ: ഓണക്കിറ്റ് ആഗസ്റ്റ് 10...

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പൂർണമായി ഒഴിവാക്കാൻ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ അടിസ്ഥാനമാക്കിയുള്ള വലിയ ഭരണപരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകി മന്ത്രിസഭായോഗം. അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം, പ്ലാൻ സ്പേസ് 2...

‘പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ’:...

തിരുവനന്തപുരം: പ്രതികരണശേഷിയുള്ള ജനതയ്ക്ക് മാത്രമേ ശക്തമായ ഒരു ഭരണകൂടത്തെ സൃഷ്ടിക്കാൻ സാധിക്കൂ എന്ന് നടൻ നിവിൻ പോളി. അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലും നിന്ന് തന്നെ ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന വിജിലൻസ്...

ഹെപ്പറ്റൈറ്റിസ് രോഗപ്രതിരോധത്തിന് ഊർജ്ജിത നടപടി, മരുന്നുകൾ വാങ്ങാൻ 500...

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് പോലുള്ള മാരകരോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിനും വ്യാപകമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച സംസ്ഥാനതല ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം...

കോമൺവെൽത്ത് ഗെയിംസ് 2026: ലോങ് ജമ്പിൽ വെള്ളിത്തിളക്കവുമായി മുരളി...

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ച് ലോങ് ജമ്പിൽ വെള്ളി മെഡൽ നേടി മുരളി ശ്രീശങ്കർ. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ 8.09 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ രണ്ടാമതെത്തിയത്....

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...