തിരുവനന്തപുരം: സംസ്ഥാനത്ത് പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷം അധികാരത്തിലെത്തിയ വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സർക്കാർ പുതിയ റെയിൽവേ പദ്ധതികളിലേക്ക്. സിൽവർ ലൈൻ പദ്ധതിക്ക് പകരമായി സംസ്ഥാനത്ത് അതിവേഗ റെയിൽ പാത നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ‘മെട്രോ മാൻ’ ഇ. ശ്രീധരനുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.(CM VD Satheesan To Meet E Sreedharan Over New High Speed Rail Project)
തിരുവനന്തപുരത്ത് വെച്ച് വൈകിട്ടാണ് മുഖ്യമന്ത്രിയും ഇ. ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. അതിവേഗ റെയിൽ പാതയാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുൻ സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോയെങ്കിലും, അതിന് പകരമായി മറ്റൊരു ബദൽ പാതയാണ് യു.ഡി.എഫ് സർക്കാർ വിഭാവനം ചെയ്യുന്നത്.
സിൽവർ ലൈൻ പദ്ധതിക്കെതിരെ വലിയ തോതിൽ ജനകീയ പ്രതിഷേധം ഉയർന്നിരുന്ന സാഹചര്യത്തിൽ, പരിസ്ഥിതിക്കും ജനങ്ങൾക്കും കുറഞ്ഞ പ്രയാസം മാത്രം ഉണ്ടാക്കുന്ന പദ്ധതികൾക്കാണ് പുതിയ സർക്കാർ മുൻഗണന നൽകുന്നത്.
Story Summary
The newly elected UDF government, led by Chief Minister V.D. Satheesan, is exploring alternatives to the previously proposed SilverLine project. As part of this initiative, the Chief Minister will meet with E. Sreedharan today to discuss the implementation of a new high-speed rail corridor connecting Northern and Southern Kerala.

