HomeKerala'R സുഗതനെ BJP പിന്തുണയ്ക്കുന്നു, നൂറ് ശതമാനം പിന്തുണയുണ്ട് എന്നതിൽ സംശയം...

‘R സുഗതനെ BJP പിന്തുണയ്ക്കുന്നു, നൂറ് ശതമാനം പിന്തുണയുണ്ട് എന്നതിൽ സംശയം വേണ്ട’: രാജീവ് ചന്ദ്രശേഖർ | BJP state president Rajeev Chandrasekhar

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന് പാർട്ടി 100% പിന്തുണ നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുഗതനെ തനിച്ച് വിടില്ലെന്നും, അദ്ദേഹത്തിന് ആവശ്യമായ എല്ലാവിധ നിയമപരമായ സംരക്ഷണവും പാർട്ടി ഉറപ്പുവരുത്തുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.(BJP state president Rajeev Chandrasekhar assures full support to councillor R Sugathan)

തങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും, ഇക്കാര്യത്തിൽ എസ്‌എച്ച്‌ഒയ്‌ക്കോ ആഭ്യന്തര മന്ത്രിക്കോ സംശയം വേണ്ട. വാഹനങ്ങൾ തല്ലിപ്പൊളിക്കുന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും രീതി ബിജെപിക്കില്ല. ഇ.ഡി വരുമ്പോൾ വാഹനം തല്ലിപ്പൊളിക്കുന്നതാണ് സിപിഎമ്മിന്റെ ശൈലി, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തു വർഷത്തെ ഇടതുഭരണവും ഇപ്പോഴത്തെ കോൺഗ്രസ് ഭരണവും കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ പാടെ തകർത്തു. എന്നിട്ടും ജനങ്ങളെ കബളിപ്പിക്കാനായി സൗജന്യയാത്ര പോലെയുള്ള പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങളാണ് യുഡിഎഫ് നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രഖ്യാപനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 12 വർഷമായി ഇന്ത്യ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വികസനത്തിലൂന്നിയ പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സുഗതനെതിരായ ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതമായി കാണുന്ന ബിജെപി, വിഷയത്തിൽ ശക്തമായ പ്രതിരോധത്തിനാണ് തയ്യാറെടുക്കുന്നത്.

Story Summary

BJP state president Rajeev Chandrasekhar has declared full legal and political support for party councillor R. Sugathan, dismissing any doubts regarding the party’s backing. He also launched a sharp attack on the LDF and UDF governments, accusing them of ruining Kerala’s economy while criticizing their reliance on populist promises and violence, contrasting this with the BJP’s focus on national development under Prime Minister Narendra Modi.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....