സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ. പ്രശാന്ത് മിശ്രയാണ് എക്സിലൂടെ ഈ ഹൃദയഹാരിയായ അനുഭവം പങ്കുവെച്ചത് (Boss Pays For Driver’s Heart Surgery). സാമ്പത്തിക ബുദ്ധിമുട്ട് കാരണം സൗജന്യ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയെ സമീപിക്കാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും, വിവരമറിഞ്ഞ തൊഴിലുടമ സ്വകാര്യ ആശുപത്രിയിൽ ആവശ്യമായ തുക നേരിട്ട് അടയ്ക്കുകയായിരുന്നു.
A patient came to me needing bypass surgery. Since he worked as a driver and the procedure at our hospital costs around 4.25 lakh rs , I advised him to go to a civic (BMC) hospital where the surgery could be performed free of cost through a government scheme.
That evening, his…— Dr Prashant Mishra (@drprashantmish6) July 22, 2026
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിന് ശേഷം ഡോക്ടർ തൊഴിലുടമയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് ശ്രദ്ധേയമായ ആ വാക്കുകൾ ഉണ്ടായത്. ഡ്രൈവറായ രോഗിയെക്കുറിച്ച സംസാരിച്ചപ്പോൾ, “അയാൾ എന്റെ ഡ്രൈവറല്ല, എന്റെ സഹപ്രവർത്തകനാണ്” എന്നാണ് മുതലാളി വ്യക്തമാക്കിയത്. കഴിഞ്ഞ 15 വർഷമായി തനിക്കൊപ്പം ജോലി ചെയ്യുന്ന അദ്ദേഹത്തെ കേവലം ഡ്രൈവർ എന്ന് താൻ കാണാറില്ലെന്നും, ഞങ്ങൾ രണ്ടുപേരും ജോലി ചെയ്യുന്നവരാണെന്നും തൊഴിലുടമ പറഞ്ഞു. ഞങ്ങളുടെ ജോലിയുടെ സ്വഭാവം വ്യത്യസ്തമാണെങ്കിലും ഞങ്ങൾ സഹപ്രവർത്തകർ തന്നെയാണെന്ന അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ നിശബ്ദനാക്കിയെന്ന് ഡോക്ടർ കുറിച്ചു. ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിലാണ് വൈറലായിരിക്കുന്നത്.
Summary: Cardiac surgeon Dr Prashant Mishra shared a heartwarming viral story on X about an employer who paid Rs 4.25 lakh for his driver’s bypass surgery and touched many by referring to the 15-year employee as his ‘colleague’ rather than ‘just a driver’.


