തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ കോക്റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. “കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി” എന്നാണ് അദ്ദേഹം കുറിച്ചത്.(BJP Leader BJP Leader Krishna Kumar Comments On Delhi NEET Paper Leak Protests)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ്. എൻ.എഫ്.ഡി.സി ചെയർമാൻ കൂടിയായ കൃഷ്ണകുമാറിന്റെ പരാമർശം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഡൽഹി ജന്തർമന്തറിലും പാർലമെന്റിന് മുന്നിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെയും സി.ജെ.പിയുടെയും സമരം ശക്തമാകുന്നതിനിടെയാണ് ഭരണപക്ഷ നേതാവിന്റെ ഈ മുന്നറിയിപ്പ് സ്വഭാവമുള്ള പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
Story Summary
BJP leader and NFDC Chairman BJP Leader Krishna Kumar made a controversial statement against the ongoing NEET paper leak protests in Delhi, stating that if the government knows how to stop stone-pelting in Kashmir, it also knows how to end the Delhi conflict.


