HomeTop News'വിനീത് മാത്രമല്ല, സുഹൃത്തുക്കളാണ് എന്റെ കരുത്ത്'; സിനിമാജീവിതത്തെക്കുറിച്ച് മനസുതുറന്ന് അജു വർഗീസ്...

‘വിനീത് മാത്രമല്ല, സുഹൃത്തുക്കളാണ് എന്റെ കരുത്ത്’; സിനിമാജീവിതത്തെക്കുറിച്ച് മനസുതുറന്ന് അജു വർഗീസ് | Aju Varghese on Friends Support

കൊച്ചി: മലയാള സിനിമയിൽ താൻ ഇന്നും സജീവമായി തുടരാൻ കാരണം സുഹൃത്തുക്കളുടെ പിന്തുണയാണെന്ന് നടൻ അജു വർഗീസ്. വിനീത് ശ്രീനിവാസൻ മാത്രമല്ല, നിവിൻ പോളി, മിഥുൻ മാനുവൽ തോമസ്, ബാലാജി തുടങ്ങി നിരവധി സുഹൃത്തുക്കളാണ് തന്റെ കരിയറിലെ നിർണായക ഘട്ടങ്ങളിൽ ഒപ്പമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. (Aju Varghese on Friends Support)

“വിനീത് ശ്രീനിവാസൻ ഉള്ളതുകൊണ്ട് ജീവിച്ചുപോകുന്ന ഒരു ജീവി” എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ട്രോൾ തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണെന്നും അതിൽ അഭിമാനമേയുള്ളുവെന്നും അജു പറഞ്ഞു. “ഞാൻ ജീവിക്കുന്നത് എന്റെ സുഹൃത്തുക്കൾ കാരണമാണ്. അവർ തന്നെയാണ് പല അവസരങ്ങളിലും എന്നെ മുന്നോട്ട് നയിച്ചത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ നിരവധി സിനിമകളിലും സുഹൃത്തുക്കളുടെ വിശ്വാസമാണ് അവസരങ്ങൾ ലഭിക്കാൻ കാരണമായതെന്ന് അജു വ്യക്തമാക്കി. ‘കറുപ്പ്’ എന്ന ചിത്രത്തിൽ ബാലാജിയുടെ സൗഹൃദം കൊണ്ടാണ് അഭിനയിക്കാൻ കഴിഞ്ഞതെന്നും, ‘ആട്’ മിഥുൻ മാനുവൽ തോമസും ‘സർവ്വം മായ’ നിവിൻ പോളിയും വഴിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഖിൽ സത്യൻ ഉൾപ്പെടെ പുതിയ തലമുറ സംവിധായകരുമായുള്ള സൗഹൃദവും തന്റെ സിനിമാജീവിതത്തിന് കരുത്താകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമാ റിവ്യൂകളെക്കുറിച്ചും അജു തുറന്നുപറഞ്ഞു. സോഷ്യൽ മീഡിയയുടെ കാലത്ത് എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, വിമർശനങ്ങളെ വ്യക്തിപരമായി എടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. “എന്റെ ചുറ്റുമുള്ള സുഹൃത്തുക്കൾ തന്നെയാണ് ഏറ്റവും വലിയ വിമർശകർ. അതുകൊണ്ട് പുറത്തുനിന്നുള്ള വിമർശനങ്ങൾ എന്നെ അധികം ബാധിക്കാറില്ല,” എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലഘട്ടം തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നും അജു വെളിപ്പെടുത്തി. സിനിമയുടെ ഭാവിയെക്കുറിച്ച് ആശങ്ക തോന്നിയതോടെ ഹോട്ടൽ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചുപോലും ആലോചിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തിലേറെ സിനിമയിൽ പ്രവർത്തിച്ചിട്ടും സാമ്പത്തിക സുരക്ഷിതത്വം തൃപ്തികരമല്ലെന്ന തിരിച്ചറിവാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ലർക്കി’ യിൽ ഒരു ട്രൈബൽ ഓഫീസറുടെ കഥാപാത്രത്തെയാണ് അജു അവതരിപ്പിക്കുന്നത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം പ്രമേയമാക്കുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്നും, ചിത്രത്തിന്റെ പ്രമേയവും സംവിധായകനുമായുള്ള ബന്ധവുമാണ് അതിന്റെ ഭാഗമാകാൻ പ്രേരിപ്പിച്ചതെന്നും അജു വർഗീസ് പറഞ്ഞു.

Summary: Actor Aju Varghese says his successful career in Malayalam cinema is built on the support of close friends, including Vineeth Sreenivasan, Nivin Pauly and Mithun Manuel Thomas. He also spoke about handling criticism, the impact of the Covid period on his career, and his upcoming film Larki.

WhatsApp Channel Banner

Latest updates

നയതന്ത്ര നിലപാടിൽ മാറ്റം: ഇന്ത്യൻ, ചൈനീസ് സ്ഥാനപതിമാരുമായി വേവ്വേറെ...

കാഠ്മണ്ഡു: വിദേശ സ്ഥാനപതിമാരുമായി വ്യക്തിഗത കൂടിക്കാഴ്ചകൾ നടത്തില്ലെന്ന സ്വയം ഏർപ്പെടുത്തിയ നിയന്ത്രണം തിരുത്താൻ ഒരുങ്ങി നേപ്പാൾ പ്രധാനമന്ത്രി ബലെൻ ഷാ. ഈ ആഴ്ച തന്നെ ഇന്ത്യൻ സ്ഥാനപതി നവീൻ ശ്രീവാസ്തവ, ചൈനീസ് സ്ഥാനപതി...

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ...

മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു. 2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ കാട്ടുതീ പടരുന്നു; 10,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു...

ഫ്രാൻസിലെ ബോർഡോ നഗരത്തിന് പടിഞ്ഞാറ് ഭാഗത്ത് പടർന്നുപിടിക്കുന്ന വൻ കാട്ടുതീയെ തുടർന്ന് 10,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രാജ്യത്ത് തുടർച്ചയായി അനുഭവപ്പെടുന്ന ഉഷ്ണതരംഗങ്ങളുടെയും കടുത്ത വരൾച്ചയുടെയും പശ്ചാത്തലത്തിൽ പൈൻ കാടുകളിലേക്ക് തീ...

ഹണിമൂൺ കൊലപാതകക്കേസ്: സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

ന്യൂഡൽഹി: ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവ് രാജാ രഘുവംശിയെ വധിച്ച കേസിൽ പ്രതിയായ സോനം രഘുവംശിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സോനത്തിന് ജാമ്യം അനുവദിച്ചതിനെതിരെ മേഘാലയ സർക്കാർ നൽകിയ അപ്പീൽ ഹർജി...

‘ജനനായകൻ’ ആദ്യ ഷോ കാണാൻ തിയേറ്ററിലെത്തി തൃഷ; വിജയ്‌യുടെ...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനാകുന്ന 'ജനനായകൻ' റിലീസ് ദിനത്തിൽ തന്നെ ആദ്യ ഷോ കാണാൻ നടി തൃഷ കൃഷ്ണൻ തിയേറ്ററിലെത്തി. ചെന്നൈയിലെ കോയമ്പേട് റോഹിണി തിയേറ്ററിലായിരുന്നു തൃഷയുടെ സാന്നിധ്യം (Trisha Jana...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....