HomeKeralaപാറയിടുക്കിൽ കുടുങ്ങി കുട്ടിയാന: അമ്മയാനയ്ക്കായി കാത്ത് വനംവകുപ്പ് | Baby elephant

പാറയിടുക്കിൽ കുടുങ്ങി കുട്ടിയാന: അമ്മയാനയ്ക്കായി കാത്ത് വനംവകുപ്പ് | Baby elephant

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിൽ കുട്ടിയാന പാറയിടുക്കിൽ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് ആനക്കുട്ടിയെ പാറക്കെട്ടിനിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.(Baby elephant stuck in rock, Forest Department waiting for mother elephant )

കുട്ടിയാനയെ കണ്ടെത്തിയ ഉടൻ തന്നെ വനപാലകർ സ്ഥലത്തെത്തി നിരീക്ഷണം ആരംഭിച്ചു. അമ്മയാന കുട്ടിയെ തേടി എത്തുമെന്ന പ്രതീക്ഷയിൽ വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും ആനക്കൂട്ടം ആ പരിസരത്തെങ്ങും എത്തിയില്ല.

സാധാരണ നിലയിൽ കുട്ടിയാന അപകടത്തിൽപ്പെട്ടാൽ അമ്മയാനയോ ആനക്കൂട്ടമോ അവിടെത്തന്നെ നിലയുറപ്പിക്കാറുണ്ട്. എന്നാൽ ഇവിടെ അമ്മയാന ഇല്ലാത്തത് വനപാലകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കുട്ടിയാന ആനക്കൂട്ടത്തിൽ നിന്നും തനിയെ മാറി നടന്നപ്പോൾ അബദ്ധത്തിൽ പാറയിടുക്കിൽ വീണതാകാമെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം.

Clickable Info Box