കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കൊയിലാണ്ടി നടേരി സ്വദേശി ബിജു (49) ആണ് മരിച്ചത്.(Amoebic Meningoencephalitis Death Reported In Kozhikode Koyilandy Native Passes Away)
രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാൾ ചികിത്സയിലായിരുന്നു. അടുത്തിടെ ഇയാൾ വീടുവിട്ട് പുറത്തെവിടെയെങ്കിലും യാത്ര ചെയ്യുകയോ ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്തതായി പ്രാഥമിക പരിശോധനയിൽ വിവരമില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബിജുവിന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് പ്രതിരോധ നടപടികളും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നീ അമീബകളാണ് ഈ അപൂർവ്വ രോഗത്തിന് കാരണമാകുന്നത്. നൈഗ്ലേറിയ ഫൗളേറി മൂലമുണ്ടാകുന്ന മസ്തിഷ്കജ്വരത്തിന് 99 ശതമാനവും അക്കാന്തമീബ മൂലമുള്ളതിന് 70 മുതൽ 90 ശതമാനം വരെയുമാണ് മരണനിരക്ക്. തീവ്രമായ പനി, കടുത്ത തലവേദന, ഛർദ്ദി, കഴുത്തുവേദന, ബോധക്ഷയം, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
Story Summary
A 49-year-old man named Biju, hailing from Naderi in Koyilandy, passed away at Kozhikode Medical College Hospital due to amoebic meningoencephalitis. Health officials noted no immediate history of him visiting public water bodies, and preventive measures have been intensified in the region.


