HomeKeralaവണ്ടൂരിൽ 4 വയസ്സുകാരിക്ക് സൂര്യാതപമേറ്റു: സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു |...

വണ്ടൂരിൽ 4 വയസ്സുകാരിക്ക് സൂര്യാതപമേറ്റു: സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു | Heatstroke

മലപ്പുറം: വണ്ടൂരിൽ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോൺ എന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് സൂര്യതാപം ഏറ്റത്. (4-year-old girl suffers heatstroke in Malappuram, Heatwave alert continues in the state)

വയറിലും കൈകളിലും പൊള്ളലേറ്റ കുട്ടിയെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്.

പലയിടങ്ങളിലും അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി. സാധാരണ ലഭിക്കേണ്ട താപനിലയേക്കാൾ 4.5 ഡിഗ്രിയിൽ കൂടുതൽ വർധനവ് രേഖപ്പെടുത്തിയതോടെയാണ് അതീവ ജാഗ്രത നിർദ്ദേശം നൽകിയത്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. നിർജ്ജലീകരണം തടയാൻ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. പുറത്തിറങ്ങുന്നവർ കുടയോ തൊപ്പിയോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Clickable Info Box