Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

Heatstroke

കൊല്ലത്ത് പത്തു വയസ്സുകാരന് സൂര്യാതപമേറ്റു | Heatstroke

കൊല്ലം: ജില്ലയിൽ കനത്ത ചൂട് തുടരുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന പത്തു വയസ്സുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി-കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്. പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സംഭവമുണ്ടായത്.(Ten-year-old boy suffers from heatstroke in Kollam, burns in shoulder) കുട്ടിയുടെ കൈകൾക്കും തോളിനും താടിയുടെ ഭാഗത്തുമാണ് പൊള്ളലേറ്റത്. ഇതിൽ തോളിന്റെ ഭാഗത്താണ് കൂടുതൽ പൊള്ളൽ ദൃശ്യമായിട്ടുള്ളത്....

സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു | Heatstroke

തിരുവനന്തപുരം: കഠിനമായ ചൂടിനെത്തുടർന്ന് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയാണ് ഇദ്ദേഹം. (Man who was being treated for heatstroke in Trivandrum has passed away ) ഏപ്രിൽ 18-നാണ് ഷൈൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് താപനില 41 ഡിഗ്രി കടന്നേക്കും | Heatstroke

മലപ്പുറം: ജില്ലയിൽ വേനൽചൂട് കഠിനമാകുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. മരപ്പണിയിൽ ഏർപ്പെട്ടിരുന്ന മേലെ മംഗലത്തു അഖിലിനാണ് പൊള്ളലേറ്റത്. ജോലി ചെയ്യുന്നതിനിടെ ശരീരത്തിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വയറിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയും ഉടൻ തന്നെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.(Man in Malappuram suffered a heatstroke,...

സംസ്ഥാനത്ത് ചൂട് കൂടുന്നു: 2 പേർക്ക് കൂടി സൂര്യാതപമേറ്റു, അങ്കണവാടി അധ്യാപികയ്ക്കും ഇതരസംസ്ഥാന തൊഴിലാളിക്കും പൊള്ളലേറ്റു | Heatstroke

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സമാനമായ സാഹചര്യം തുടരുന്നതിനിടെ സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സൂര്യാതപമേറ്റു. കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികയ്ക്കും എറണാകുളം കൂത്താട്ടുകുളത്ത് ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് പൊള്ളലേറ്റത്.(Heatwave in the state, Two more people suffer from heatstroke) കൂത്താട്ടുകുളത്തെ തടിമില്ലിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശി പാണ്ഡവ ബൈരയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്....

വണ്ടൂരിൽ 4 വയസ്സുകാരിക്ക് സൂര്യാതപമേറ്റു: സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു | Heatstroke

മലപ്പുറം: വണ്ടൂരിൽ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോൺ എന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് സൂര്യതാപം ഏറ്റത്. (4-year-old girl suffers heatstroke in Malappuram, Heatwave alert continues in the state) വയറിലും കൈകളിലും പൊള്ളലേറ്റ കുട്ടിയെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ...

കഠിനമായ ചൂട്: പുനലൂരിൽ KSEB ലൈൻമാന് സൂര്യാതപമേറ്റു | Heatstroke

കൊല്ലം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ, ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതപമേറ്റു. കുണ്ടറ സ്വദേശിയായ പത്മകുമാറിനാണ് പൊള്ളലേറ്റത്. പുനലൂർ കച്ചേരി റോഡിൽ ആശുപത്രി ജംഗ്ഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം.(Severe heat, KSEB lineman suffers heatstroke in Punalur) ഉച്ചസമയത്ത് ലൈനിലെ അറ്റകുറ്റപ്പണികൾ പരിശോധിക്കുന്നതിനിടെയാണ് പത്മകുമാറിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ശരീരത്തിലും കൈകളിലും സൂര്യാതപമേറ്റ്...
- Advertisement -spot_img

Latest News

പാലാ നഗരസഭയിൽ പ്രതിസന്ധി തുടരുന്നു: സമവായ ചർച്ചകൾ തള്ളി കോൺഗ്രസ് കൗൺസിലർമാർ | Pala Municipality Crisis

കോട്ടയം : പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിൽ അസ്വസ്ഥതകൾ പുകയുന്നു. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ചു മുന്നോട്ട് പോകാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് കോൺഗ്രസ് കൗൺസിലർമാർ. തങ്ങളുടെ...
- Advertisement -spot_img