HomeKerala Assembly Election 2026UDF മന്ത്രിസഭാ രൂപീകരണം: 'വെയിറ്റ് ആൻഡ് വാച്ച്' നയത്തിൽ മുസ്ലീം ലീഗ്;...

UDF മന്ത്രിസഭാ രൂപീകരണം: ‘വെയിറ്റ് ആൻഡ് വാച്ച്’ നയത്തിൽ മുസ്ലീം ലീഗ്; പട്ടികയിൽ PK കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ | IUML Minister List 2026

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭാ പ്രവേശനത്തിനുള്ള പ്രാഥമിക ചർച്ചകളിലേക്ക് കടന്ന് മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ എട്ടുപേരുടെ പട്ടികയാണ് പാർട്ടിയുടെ സജീവ പരിഗണനയിലുള്ളത്. അതേസമയം, ഏറെ ചർച്ച ചെയ്യപ്പെട്ട ഉപമുഖ്യമന്ത്രി പദവി ഉന്നയിച്ച് സമ്മർദ്ദം ചെലുത്തേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ താൽക്കാലിക തീരുമാനം.(IUML Minister List 2026 And Cabinet Formation Discussion 2026)

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് മുസ്ലിം ലീഗുമായി ആലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ ഭരണനേതൃത്വത്തെ തീരുമാനിക്കുന്നതിൽ ലീഗിന്റെ അഭിപ്രായം നിർണ്ണായകമാകും.

വിവിധ ജില്ലകളിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കിയാകും മന്ത്രിമാരെ നിശ്ചയിക്കുക. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം. ഷാജി എന്നിവരിൽ ഒരാൾക്ക് കൂടി സാധ്യതയുണ്ട്. ആറ് എംഎൽഎമാരുള്ള കോഴിക്കോട് ജില്ലയിൽ നിന്ന് പാറക്കൽ അബ്ദുള്ളയോ റസാക്ക് മാസ്റ്ററോ പരിഗണിക്കപ്പെട്ടേക്കാം. പാലക്കാട് എൻ. ഷംസുദ്ദീന്റെ പേര് പട്ടികയിലുണ്ട്. കാസർകോട് നിന്ന് എ.കെ.എം. അഷ്റഫും എറണാകുളത്ത് നിന്ന് കന്നി എംഎൽഎയായ വി. അബ്ദുൽ ഗഫൂറും ചർച്ചകളിലുണ്ട്.

ഉപമുഖ്യമന്ത്രി പദം തൽക്കാലം ചോദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും അർഹമായ വകുപ്പുകൾക്കായി ലീഗ് വാദിച്ചേക്കും. അസ്വാരസ്യങ്ങൾ ഒഴിവാക്കി ഐക്യകണ്ഠേന മന്ത്രിമാരെ നിശ്ചയിക്കാനാണ് ശ്രമം.

Story Summary

The Indian Union Muslim League (IUML) has prepared a preliminary list of eight potential ministers, including PK Kunhalikutty, following the UDF’s victory. While the party has decided not to demand the Deputy CM post for now, Panakkad Sadiq Ali Thangal expects the Congress to consult them on deciding the next Chief Minister.

WhatsApp Channel Banner

Latest updates

‘ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നെത്തിച്ചിട്ടുണ്ട്, ഊണ് കഴിക്കുന്നത് തെറ്റാണോ?’:...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പകർച്ചാവ്യാധികൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായും പൂർണ്ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ട്.(Kerala...

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം: ഇന്ന് 10 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന്...

‘സ്കോളർഷിപ്പിലാണ് പഠിച്ചത്, രേഖകൾ പരിശോധിച്ചോളൂ’: ആരോപണങ്ങൾക്ക് മറുപടിയുമായി അഭിജീത്...

ന്യൂഡൽഹി: കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും തന്റെ ഉപരിപഠന ചെലവുകളെക്കുറിച്ചും ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കേ. ബോസ്റ്റൺ സർവ്വകലാശാലയുടെ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് താൻ...

ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷൺ...

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ മുൻ റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും കൂട്ടുപ്രതി വിനോദ് തോമറിനെയും ഡൽഹി റോസ് അവന്യൂ കോടതി വെറുതെവിട്ടു....

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്: ഖാദി ബോർഡ്...

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതിയായ കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന വ്യക്തി തുടർച്ചയായി ഉന്നത പദവികളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...