HomeWorldലാൻഡിങ്ങിനിടെ വിമാനം പോസ്റ്റിലും ട്രക്കിലുമിടിച്ചു: ന്യൂയോർക്കിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്...

ലാൻഡിങ്ങിനിടെ വിമാനം പോസ്റ്റിലും ട്രക്കിലുമിടിച്ചു: ന്യൂയോർക്കിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് | United Airlines Flight

ന്യൂയോർക്ക്: വെനീസിൽ നിന്ന് ന്യൂയോർക്കിലേക്ക് വന്ന യുണൈറ്റഡ് എയർലൈൻസ് വിമാനം ലാൻഡിങ്ങിനിടെ ഹൈവേയിലെ പോസ്റ്റിലും ട്രക്കിലും ഇടിച്ചു. ന്യൂജേഴ്‌സിയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഹൈവേയിലാണ് ഞായറാഴ്ച ഉച്ചയോടെ സിനിമാ സ്റ്റൈലിനെ അനുസ്മരിപ്പിക്കുന്ന അപകടം നടന്നത്. 200-ലധികം യാത്രക്കാരും 10 ജീവനക്കാരുമുണ്ടായിരുന്ന ബോയിംഗ് 767 വിമാനം തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.(United Airlines Flight Hits Truck During Landing At Newark Airport)

റൺവേയിലേക്ക് താഴ്ന്നിറങ്ങുന്നതിനിടെ വിമാനത്തിന്റെ ലാൻഡിങ് ഗിയറിലെ ടയറും വിമാനത്തിന്റെ അടിഭാഗവും സമീപത്തെ ഹൈവേയിലെ വൈദ്യുതി പോസ്റ്റിലും പിന്നാലെ അതുവഴി പോയ ചരക്ക് ലോറിയിലും ഇടിക്കുകയായിരുന്നു. വിമാനം തട്ടിയ പോസ്റ്റ് തെറിച്ച് സമീപത്തെ ഒരു ജീപ്പിലേക്കും വീണു.

ലോറി ഡ്രൈവർ പാട്ട് പാടി വാഹനം ഓടിക്കുന്നതിനിടെയാണ് വിമാനത്തിന്റെ ലാൻഡിങ് ടയർ ഗ്ലാസ് തകർത്ത് ഉള്ളിലേക്ക് വരുന്നത്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലോറിയിലെ ഡാഷ്ബോർഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബാൾട്ടിമോർ സ്വദേശിയായ വാറൻ ബോർഡ്‌ലിയാണ് ലോറി ഓടിച്ചിരുന്നത്. വിമാനത്തിന്റെ എൻജിൻ ശബ്ദം പെട്ടെന്ന് വർദ്ധിക്കുന്നത് കേട്ട് ഡ്രൈവർ പരിഭ്രമിക്കുന്നതും അടുത്ത നിമിഷം ഗ്ലാസ് ചില്ലുകൾ തകർന്നു തെറിക്കുന്നതും വീഡിയോയിലുണ്ട്. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രക്കിലും പോസ്റ്റിലും ഇടിച്ചത് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരോ എയർ ട്രാഫിക് കൺട്രോൾ റൂമിലോ ഉള്ളവർ അറിഞ്ഞില്ല എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. വിമാനം സാധാരണ നിലയിൽ ലാൻഡ് ചെയ്യുകയും യാത്രക്കാർ സുരക്ഷിതമായി പുറത്തിറങ്ങുകയും ചെയ്തു. ലാൻഡിങ്ങിന് അരമണിക്കൂറിന് ശേഷം റൺവേ പരിശോധിക്കുന്നതിനിടെയാണ് വിമാനത്തിന്റെ വശത്ത് ഒരു വലിയ സുഷിരം കണ്ടെത്തിയത്. ഇതോടെയാണ് ഗൗരവകരമായ അപകടം നടന്ന കാര്യം പുറത്തറിയുന്നത്. അപകടത്തെ തുടർന്ന് വിമാനത്തിലെ ജീവനക്കാരെ അന്വേഷണം കഴിയുന്നത് വരെ സർവീസിൽ നിന്ന് നീക്കി. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary

A United Airlines Boeing 767 landing at Newark Airport struck a streetlight and a tractor-trailer on a nearby highway. While the truck driver sustained non-life-threatening injuries, all 210 people on board the aircraft landed safely without realizing the collision had occurred.

WhatsApp Channel Banner

Latest updates

തുടർഭരണം അപകടമെന്ന് സാനു മാഷിന് തോന്നിയിട്ടില്ല: സച്ചിദാനന്ദന് പരോക്ഷ...

കൊച്ചി: പ്രമുഖ സാഹിത്യ വിമർശകനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്പിണറായി വിജയൻ (Pinarayi Vijayan). ഇടതുപക്ഷത്ത് നിന്നുകൊണ്ട്...

ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ പപ്പു യാദവ് എം.പിക്ക് നേരെ ചെരുപ്പേറ്;...

ന്യൂഡൽഹി: സ്വതന്ത്ര ലോക്സഭാ എം.പി. പപ്പു യാദവ് എന്ന രാജേഷ് രഞ്ജന് നേരെ ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ദാരുണമായ ആക്രമണത്തിന് പിന്നാലെ അക്രമിയായ ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശി സുമിത് എന്നയാളെ പപ്പു യാദവും...

ഇറാനെതിരെയുള്ള ആക്രമണം റദ്ദാക്കിയതായി ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ, ഗൾഫ്...

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് (Donald Trump Iran strikes cancelled). ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള നയതന്ത്ര...

പമ്പയിൽ അതിതീവ്ര മുന്നറിയിപ്പ്: പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യതയെന്ന്...

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ മാറിനിൽക്കുന്നുണ്ടെങ്കിലും പമ്പാ നദിയിൽ അതിതീവ്ര മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിൽ രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര പ്രളയ ദുരിതാശ്വാസ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് (Pathanamthitta flash...

പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേർ ആക്രമണം: ഏഴ് മരണം,...

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള സ്വാത് ജില്ലയിൽ സംഘടിപ്പിച്ച സമാധാന റാലിക്കിടെയുണ്ടായ അതിശക്തമായ ചാവേർ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 18 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു (Pakistan Swat suicide blast)....

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....