ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ മുൻ റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും കൂട്ടുപ്രതി വിനോദ് തോമറിനെയും ഡൽഹി റോസ് അവന്യൂ കോടതി വെറുതെവിട്ടു. കേസിലെ ആരോപണങ്ങൾ തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് കോടതി ഇരുവരെയും കുറ്റമുക്തരാക്കിയത്.(Brij Bhushan Sharan Singh, Court Acquits Former WFI Chief In Sexual Harassment Case)
വിധി വന്നതിന് തൊട്ടുപിന്നാലെ, കോടതി തന്നെ ‘ബഹുമാനപൂർവ്വം കുറ്റവിമുക്തനാക്കി’ എന്ന് ബ്രിജ് ഭൂഷൺ പ്രതികരിച്ചു. “എനിക്കെതിരെ ആരോപണം ഉയർന്ന ദിവസം തന്നെ ഞാൻ പറഞ്ഞിരുന്നു, അത് തെളിയിക്കപ്പെട്ടാൽ ഞാൻ സ്വയം തൂങ്ങിമരിക്കാൻ തയ്യാറാണെന്ന്. സംഭവിച്ചതെല്ലാം കഴിഞ്ഞു,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിജ് ഭൂഷൺ ശരൺ സിംഗ് ഡബ്ല്യു.എഫ്.ഐ അധ്യക്ഷനായിരുന്ന കാലയളവിൽ തങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വനിതാ ഗുസ്തി താരങ്ങൾ ഡൽഹിയിലെ ജന്തർ മന്ദറിൽ ശക്തമായ പ്രതിഷേധ സമരം നടത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2023 ജൂൺ 15-നാണ് 1,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
Story Summary
Delhi’s Rouse Avenue Court has acquitted former WFI chief and BJP leader Brij Bhushan Sharan Singh along with co-accused Vinod Tomar in the sexual harassment case filed by women wrestlers. Following the verdict, Singh stated that the court honourably acquitted him, ending a long-standing legal battle originating from the Jantar Mantar protests.


