തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പകർച്ചാവ്യാധികൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായും പൂർണ്ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ട്.(Kerala Flood Rain Health Department Preparedness Epidemic Warning Relief Camps)
സംസ്ഥാനത്ത് ഒരിടത്തും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിന് മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാകില്ലെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, പ്രളയക്കെടുതിക്കിടെ ഉയർന്ന രാഷ്ട്രീയ വിവാദങ്ങളെ മന്ത്രിതള്ളി. പ്രളയ ദുരന്തത്തെ ചിലർ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണെന്നും ഇത്തരം അനാവശ്യ വിവാദങ്ങൾ വിഷയ ദാരിദ്ര്യത്തിന്റെ ഭാഗമാണെന്നും ഭരണപക്ഷം പ്രതികരിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതിൽ അദ്ദേഹം പ്രതികരണമറിയിച്ചു. ഊണ് കഴിക്കാൻ പാടില്ലേയെന്നാണ് കെ മുരളീധരൻ ചോദിച്ചത്. മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾ അനാവശ്യമാണ്. ഔദ്യോഗിക ആവശ്യങ്ങൾക്കാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. യാത്രയ്ക്കിടയിൽ ബന്ധുക്കളെ കണ്ടതിനെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം ന്യായീകരിച്ചു.
Story Summary
Kerala Health Minister assured that adequate medical supplies have been provided in flood relief camps to prevent epidemics like leptospirosis. Meanwhile, the government dismissed political controversies regarding the Chief Minister’s official travel and schedules during the flood crisis as baseless and politically motivated.


