HomeKeralaസംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം: ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കൊല്ലത്ത്...

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം: ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കൊല്ലത്ത് നിന്ന് ബോട്ടുകളുമായി ‘കടലിൻ്റെ മക്കൾ’ പത്തനംതിട്ടയിലേക്ക് | Kerala Rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് (03/08/2026) സംസ്ഥാനത്തെ 10 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.(Kerala Rain Warning IMD Issues Orange Alert For 10 Districts Thunderstorm Expected)

ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുന്ന അതിശക്തമായ സാഹചര്യത്തിനുമാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇന്ന് ഓറഞ്ച് അലർട്ടുള്ളത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ്.

യെല്ലോ അലർട്ട്

03/08/2026: തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്.

04/08/2026, 06/08/2026, 07/08/2026 ദിവസങ്ങളിൽ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്വാരങ്ങളിലും വസിക്കുന്നവർ അപകടസാധ്യത മുന്നിൽ കണ്ട് മുൻകരുതലുകൾ സ്വീകരിക്കണം. ദുരന്തസാധ്യത പ്രവചിച്ചിട്ടുള്ള പ്രദേശങ്ങളിലുള്ളവർ തങ്ങളുടെ തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെട്ട് ക്യാമ്പുകൾ തുറന്നു എന്ന് ഉറപ്പാക്കുകയും പകൽ സമയത്തുതന്നെ അങ്ങോട്ട് മാറി താമസിക്കുകയും ചെയ്യണം. അടച്ചുറപ്പില്ലാത്ത വീടുകളിലോ മേൽക്കൂര ബലമില്ലാത്ത ഇടങ്ങളിലോ കഴിയുന്നവർ സുരക്ഷ മുൻനിർത്തി സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറുക.

പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുള, റാന്നി മേഖലകളിൽ പ്രളയഭീതി രൂക്ഷമാകുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 2018-ലെ മഹാപ്രളയത്തിൽ നാടിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികൾ തോണികളും ബോട്ടുകളുമായി ജില്ലയിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കൊല്ലം, കായംകുളം തുടങ്ങിയ തീരദേശ മേഖലകളിൽ നിന്നാണ് കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ പത്തനംതിട്ടയിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി കോഴഞ്ചേരി റെസ്റ്റ് ഹൗസിൽ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേർന്നു.

ദേശീയ ദുരന്തനിവാരണ സേന (NDRF), ഫയർഫോഴ്സ്, മത്സ്യത്തൊഴിലാളി സംഘങ്ങൾ എന്നിവരെ ദുരന്തസാധ്യതയുള്ള മേഖലകളിൽ വിന്യസിച്ചതായി മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. കൂടുതൽ ബോട്ടുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.  മൂഴിയാർ ഡാം തുറന്നത് ആറന്മുളയെയാകും ഏറ്റവും കൂടുതൽ ബാധിക്കുക എന്ന് ആറന്മുള എം.എൽ.എ അബിൻ വർക്കി മുന്നറിയിപ്പ് നൽകി. ഇതിനോടകം വെള്ളം കയറിയ സ്ഥലങ്ങളിലേക്ക് കൂടുതൽ വെള്ളമെത്തുന്നത് സ്ഥിതി രൂക്ഷമാക്കും.

വെള്ളം കയറില്ലെന്ന ആത്മവിശ്വാസത്തിൽ വീടുകളിലെ മുകൾനിലകളിൽ തങ്ങാതെ എല്ലാവരും സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. അതേസമയം, കനത്ത മഴയിൽ ശബരിമല റോഡിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. സ്ഥിതിഗതികൾ നേരിടാൻ ഭരണകൂടം സജ്ജമാണെന്നും ജനങ്ങൾ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Summary 

The India Meteorological Department (IMD) has issued a revised rain warning for Kerala, sounding an Orange Alert across 10 districts for August 3, 2026, anticipating very heavy rainfall along with thunderstorms. Yellow Alerts have also been issued for multiple districts over the next five days, prompting disaster management officials to advise residents in landslide and flood-prone areas to evacuate safely.

WhatsApp Channel Banner

Latest updates

‘ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നെത്തിച്ചിട്ടുണ്ട്, ഊണ് കഴിക്കുന്നത് തെറ്റാണോ?’:...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പകർച്ചാവ്യാധികൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായും പൂർണ്ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ട്.(Kerala...

‘സ്കോളർഷിപ്പിലാണ് പഠിച്ചത്, രേഖകൾ പരിശോധിച്ചോളൂ’: ആരോപണങ്ങൾക്ക് മറുപടിയുമായി അഭിജീത്...

ന്യൂഡൽഹി: കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും തന്റെ ഉപരിപഠന ചെലവുകളെക്കുറിച്ചും ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കേ. ബോസ്റ്റൺ സർവ്വകലാശാലയുടെ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് താൻ...

ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷൺ...

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ മുൻ റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും കൂട്ടുപ്രതി വിനോദ് തോമറിനെയും ഡൽഹി റോസ് അവന്യൂ കോടതി വെറുതെവിട്ടു....

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്: ഖാദി ബോർഡ്...

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതിയായ കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന വ്യക്തി തുടർച്ചയായി ഉന്നത പദവികളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന ആരോപണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ കേസെടുക്കില്ലെന്ന് ഡൽഹി...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ചെന്ന ആരോപണം നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഡൽഹി പൊലീസ് തീരുമാനിച്ചതായി റിപ്പോർട്ട് (Jantar Mantar protest abusive remarks...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...