HomeKerala Assembly Election 2026വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനം: പ്രിസൈഡിങ് ഓഫീസറുടെ ഡയറി...

വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനം: പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവെന്ന് വിശദീകരണം | Strong room

പാലക്കാട്: വിക്ടോറിയ കോളേജിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. നെന്മാറ നിയോജകമണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമാണ് തുറക്കുന്നത്.(Decision to open strong room at Victoria College, Presiding Officer’s diary has been forgotten )

വോട്ടിങ് നടപടികൾക്ക് ശേഷം പ്രിസൈഡിങ് ഓഫീസർ സൂക്ഷിക്കേണ്ട പ്രധാന രേഖയായ ഡയറി റൂമിനുള്ളിൽ മറന്നുവെച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം. ഈ ഡയറി തിരിച്ചെടുക്കുന്നതിനായി സ്ട്രോങ്ങ് റൂം തുറക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്മീഷൻ അറിയിച്ചു.

നേരത്തെ കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നത് വലിയ വിവാദങ്ങൾക്ക് വഴിമാറ്റിയിരുന്നു. അതിന് പിന്നാലെ പാലക്കാടും സമാനമായ നീക്കം നടക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥികളെ ഫോണിൽ വിളിച്ചാണ് സ്ട്രോങ്ങ് റൂം തുറക്കുമെന്ന കാര്യം അധികൃതർ അറിയിച്ചതെന്ന് നെന്മാറയിലെ യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു.

Clickable Info Box