ബെംഗളൂരു: കർണാടകയിലെ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് എന്നിവർ ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുടുംബപരമായ അടിയന്തര ആവശ്യത്തെത്തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയതിനാലാണ് വ്യാഴാഴ്ചത്തെ ചർച്ചകൾ പൂർത്തിയാകാതെ നീണ്ടുപോയത്. വരും ദിവസങ്ങളിൽ അടുത്ത ഘട്ട ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.(Karnataka Cabinet Expansion Delayed Rahul Gandhi Seeks Younger Faces In DKS Ministry)
ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി മന്ത്രിസഭാ വികസനം പൂർത്തിയാക്കുമെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ 20 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയും ഒഴിവുകിടക്കുകയാണ്. 2028-ലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, പഴയ മുതിർന്ന നേതാക്കൾക്ക് പകരം പുതിയതും യുവത്വമുള്ളതുമായ മുഖങ്ങൾക്ക് മുൻഗണന നൽകണമെന്ന് രാഹുൽ ഗാന്ധി സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചതായാണ് സൂചന.
അതേസമയം, മന്ത്രിസഭാ വികസനം വൈകുന്നത് കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. നാൽപ്പതോളം കോൺഗ്രസ് എം.എ.എൽ.എമാർ മന്ത്രിസ്ഥാനത്തിനായി ഡൽഹിയിൽ ക്യാമ്പ് ചെയ്ത് സമ്മർദ്ദം ചെലുത്തുന്നുണ്ട്. ലക്ഷ്മൺ സവാദി, ടി.ബി. ജയചന്ദ്ര, അശോക് പട്ടാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പരസ്യമായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
Story Summary
The expansion of the Karnataka Cabinet remains uncertain following inconclusive talks in New Delhi between Chief Minister D.K. Shivakumar, Siddaramaiah, B.K. Hariprasad, and Rahul Gandhi. The discussions were stalled after AICC chief Mallikarjun Kharge rushed back to Bengaluru due to a family emergency. Rahul Gandhi has reportedly pushed for a younger cabinet with an eye on the 2028 elections, while over 40 legislators continue to lobby for the 20 vacant berths.


