മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിൽ ബി.സി റോഡ് കെ.എസ്.ആർ.ടി.സി പുതിയ ബസ് സ്റ്റാൻഡിന് സമീപം യുവതിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ബണ്ട്വാൾ ഉളി ഗ്രാമത്തിലെ താമസക്കാരിയായ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്.(Woman Hacked To Death Near Bantwal KSRTC Bus Stand By Stalker)
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി ബെൽത്തങ്ങാടി സ്വദേശി ചേതൻ (22) എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.വ്യാഴാഴ്ച വൈകിട്ട് ലാവണ്യ ബസ് കാത്തുനിൽക്കുന്നതിനിടെ മാരകായുധങ്ങളുമായെത്തിയ ചേതൻ അപ്രതീക്ഷിതമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ചോരയൊലിച്ച് വീണ ലാവണ്യയെ ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പ്രതി ചേതൻ ലാവണ്യയുടെ അകന്ന ബന്ധുവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചേതന് ലാവണ്യയോട് തോന്നിയ ഏകപക്ഷീയ പ്രണയവും തുടർന്നുണ്ടായ വൈരാഗ്യവുമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
Story Summary
A 21-year-old woman, Lavanya, was hacked to death by a 22-year-old youth named Chetan near the KSRTC New Bus Stand at BC Road in Bantwal. The incident occurred while the victim was waiting for a bus. Preliminary police investigation revealed that the accused, who is a distant relative of the victim, committed the murder due to one-sided love.


