HomeEntertainmentരാഷ്ട്രീയ പ്രവേശത്തിന് വിശാലും?; ധനുഷിന് പിന്നാലെ നടന്റെ പ്രസംഗവും ചർച്ചയിൽ |...

രാഷ്ട്രീയ പ്രവേശത്തിന് വിശാലും?; ധനുഷിന് പിന്നാലെ നടന്റെ പ്രസംഗവും ചർച്ചയിൽ | Vishal political entry rumours

ചെന്നൈ: തമിഴ് നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സജീവമായി തുടരുന്നതിനിടെ, നടൻ വിശാലിന്റെ പ്രസംഗവും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയിലൂടെ തനിക്ക് ലഭിച്ച ജനപ്രീതിയും ജനങ്ങൾ നൽകിയ സ്‌നേഹവും സമൂഹസേവനത്തിനായി വിനിയോഗിക്കുമെന്ന വിശാലിന്റെ വാക്കുകളാണ് താരം രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണോ എന്ന സംശയം ഉയർത്തിയത് (Vishal political entry rumours). ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് വിശാൽ തന്റെ ഭാവി യാത്രയെക്കുറിച്ച് സൂചന നൽകിയത്. വർഷങ്ങളായി സിനിമാരംഗത്ത് പ്രവർത്തിക്കുന്നതിനിടെ ജനങ്ങൾ നൽകിയ സ്‌നേഹത്തിന് തിരിച്ചെന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിച്ച ജനപ്രീതി ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമെന്നും, ഇനി മുന്നോട്ടുള്ള തന്റെ പാത സാധാരണമായിരിക്കില്ലെന്നും വിശാൽ കൂട്ടിച്ചേർത്തു.

“വർഷങ്ങളായി ചലച്ചിത്രരംഗത്തുള്ള ഒരു നടൻ എന്ന നിലയിൽ നിങ്ങൾക്കായി തിരിച്ചെന്തെങ്കിലും ചെയ്യാനുള്ള ജനപ്രീതി എനിക്കുണ്ട്. ഇനി മുന്നോട്ടുള്ള എന്റെ പാത സാധാരണ ഒന്നായിരിക്കില്ല. കുറുക്കുവഴികളില്ലാതെ നേരായ വഴിയിലൂടെ മാത്രമായിരിക്കും ഞാൻ സഞ്ചരിക്കുക. ആ വഴിയിലൂടെ വന്ന് എല്ലാ മേഖലകളിലും നിങ്ങൾക്കുള്ള പിന്തുണ ഞാൻ ഉറപ്പാക്കും,” എന്നായിരുന്നു വിശാലിന്റെ വാക്കുകൾ.

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് താരം ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നിരുന്നാലും, പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിശാൽ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പിന് സൂചന നൽകുകയാണെന്ന തരത്തിലുള്ള വിലയിരുത്തലുകൾ ശക്തമായി. മുമ്പും വിശാലിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ തമിഴ്നാട്ടിൽ ഉയർന്നിരുന്നു. 2017-ൽ ‘തുപ്പരിവാലൻ’ സിനിമയുടെ റിലീസിന് പിന്നാലെ ആർ.കെ. നഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ആവശ്യമായ നിർദേശകരുടെ പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക തള്ളുകയായിരുന്നു.

2024-ൽ നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ, ഉടൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ പദ്ധതിയില്ലെന്ന് വിശാൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഭാവിയിൽ രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യത അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞിരുന്നില്ല.
രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നപ്പോഴും വിശാൽ പ്രതികരിച്ചിരുന്നു. നിലവിൽ തന്റെ ഫാൻസ് ക്ലബ്ബിലൂടെയും വിവിധ ക്ഷേമപദ്ധതികളിലൂടെയും ജനങ്ങളെ സേവിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. “ഒരു നടനായും സാമൂഹിക പ്രവർത്തകനായും എന്നെ അംഗീകരിച്ച തമിഴ്നാട്ടിലെ ജനങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. തുടക്കം മുതൽ തന്നെ എന്റെ ഫാൻസ് ക്ലബ് വെറുമൊരു ആരാധക കൂട്ടായ്മയായി മാത്രം ഒതുങ്ങാതെ, ആവശ്യക്കാരായ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്,” വിശാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, വിശാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മകുടം’ ഓഗസ്റ്റിൽ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. തമന്നയും യോഗി ബാബുവും പ്രധാന കഥാപാത്രങ്ങളാകുന്ന സുന്ദർ സി. ചിത്രം ‘പുരുഷൻ’ ആണ് വിശാലിന്റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ. തന്റെ ആരാധക സംഘടന സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ധനുഷ് നടത്തിയ പ്രസംഗവും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. ആരാധകരുടെ ഐക്യത്തിന് വ്യക്തമായൊരു ലക്ഷ്യം നൽകണമെന്നും കൂടുതൽ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാകണമെന്നും ധനുഷ് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശാലിന്റെ പ്രസംഗവും ചർച്ചയാകുന്നത്.

തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളായ ധനുഷും വിശാലും ഒരേസമയം ജനസേവനത്തെയും ആരാധക കൂട്ടായ്മകളുടെ ശക്തിയെയും കുറിച്ച് സംസാരിച്ചതോടെ, തമിഴകത്ത് വീണ്ടും താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. എന്നാൽ ഇരുവരും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

Summary : Tamil actor Vishal’s recent speech about using his popularity to serve the people has sparked fresh speculation about a possible political entry. The discussion comes shortly after actor Dhanush’s remarks at a fan-organised event also triggered political rumours in Tamil Nadu.

WhatsApp Channel Banner

Latest updates

‘മൈക്ക് ഓഫ് ചെയ്യാം, പക്ഷെ വിദ്യാർത്ഥികളുടെ ശബ്ദം അടക്കാനാവില്ല’:...

ന്യൂഡൽഹി: ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെ തനിക്ക് സംസാരിക്കാൻ അനുമതി നൽകിയില്ലെന്നും തടസ്സപ്പെടുത്തിയെന്നും ആരോപിച്ചുകൊണ്ട് ഭരണകൂടത്തിനെതിരെ കടുത്ത കടന്നാക്രമണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരതകളെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും സംസാരിക്കവെ...

ടെലഗ്രാം സ്ഥാപകൻ പവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ:...

മോസ്കോ: ടെലഗ്രാം പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനായ പവേൽ ദുറോവിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്ന ഗുരുതരമായ കുറ്റം ചുമത്തി റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ്. ഇതിന് പിന്നാലെ ദുറോവിനെ റഷ്യ അന്താരാഷ്ട്ര തിരച്ചിൽ നോട്ടീസ്...

ലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതി: ഹൈക്കോടതിയെ സമീപിച്ച് അൻസിബ ഹസൻ...

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മി പ്രിയ പങ്കുവെച്ച വീഡിയോ തന്റെ സ്വകാര്യതയ്ക്കും...

‘നടന്നതെന്താണെന്ന് രാജ്യം മുഴുവൻ കണ്ടു’: വിദ്യാർത്ഥിയുടെ കണ്ണ് നഷ്ടപ്പെട്ടെന്ന്...

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾക്കിടെ സഭയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധത്തിനും പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭ പിരിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി...

ട്രംപെന്ന ‘തുറുപ്പു ചീട്ട്’ നെതന്യാഹുവിന് കൈവിട്ടുപോകുന്നോ? അമേരിക്കൻ ബന്ധത്തെച്ചൊല്ലി...

ജറുസലേം: അമേരിക്കൻ രാഷ്ട്രീയത്തിൽ തനിക്കുള്ള സ്വാധീനവും യുഎസ് പ്രസിഡന്റുമായുള്ള അടുത്ത ബന്ധവും ഇസ്രയേലിന് അനിവാര്യനായ നേതാവെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ വർഷങ്ങളായി ബെഞ്ചമിൻ നെതന്യാഹു ഉപയോഗിച്ചിരുന്ന പ്രധാന രാഷ്ട്രീയ ആയുധങ്ങളാണ് (Israel election Netanyahu...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...