ന്യൂഡൽഹി: ലോക്സഭയിൽ സംസാരിക്കുന്നതിനിടെ തനിക്ക് സംസാരിക്കാൻ അനുമതി നൽകിയില്ലെന്നും തടസ്സപ്പെടുത്തിയെന്നും ആരോപിച്ചുകൊണ്ട് ഭരണകൂടത്തിനെതിരെ കടുത്ത കടന്നാക്രമണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരതകളെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും സംസാരിക്കവെ ബി.ജെ.പി തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് രാഹുൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.(Rahul Gandhi Press Conference 6 PM Student Protest Amit Shah Lok Sabha Speech Shutdown)
അക്രമങ്ങൾക്ക് ഉത്തരവാദിയായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് സഭയിൽ പരാമർശിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചതെന്നും രാഹുൽ ആരോപിച്ചു. സഭയ്ക്കുള്ളിൽ പറയാൻ അനുവദിക്കാത്ത കാര്യങ്ങൾ തുറന്നുപറയാനായി ബുധനാഴ്ച വൈകീട്ട് 6 മണിക്ക് താൻ മാധ്യമങ്ങളെ കാണുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.
“അവർക്ക് എന്റെ മൈക്ക് ഓഫ് ചെയ്യാൻ സാധിച്ചേക്കാം, എന്നാൽ വിദ്യാർത്ഥികളുടെ പ്രതിധ്വനിയെ അടക്കിനിർത്താൻ സാധിക്കില്ല,” രാഹുൽ എക്സിൽ കുറിച്ചു. പരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ സഭയിലുണ്ടായ കടുത്ത വാദപ്രതിവാദങ്ങൾക്കും ബഹളത്തിനും തൊട്ടുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ തുറന്നടിക്കൽ.
Story Summary
Leader of Opposition Rahul Gandhi launched a scathing attack on the BJP-led Central government after he was allegedly prevented from speaking in the Lok Sabha. Taking to X, Gandhi stated that during his speech, he raised the issue of police brutality against students in Delhi and directly named Union Home Minister Amit Shah, leading to the BJP stalling his speech. Stating that “they can turn off the mic, but not the students’ echo,” Gandhi announced he will hold a press conference at 6 PM to reveal everything he was stopped from saying in Parliament.


