Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala
HomeEntertainment'പാവയാകാൻ ഞാനില്ല, അമ്മയിലെ വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി': ശ്വേത...

‘പാവയാകാൻ ഞാനില്ല, അമ്മയിലെ വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി’: ശ്വേത മേനോൻ | Shweta Menon

🎙️ Latest Podcast

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്നുള്ള തന്റെ പടിയിറക്കത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയിൽ പാവയായി പ്രവർത്തിക്കാൻ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ശ്വേത, നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.(Shweta Menon Alleges Corruption In AMMA Leadership)

തനിക്കെതിരെ വ്യാജ പ്രചരണങ്ങളും വ്യക്തിഹത്യയും നടന്നതായി ശ്വേത ആരോപിച്ചു. മുൻ കമ്മറ്റിയിലെ ചിലരുടെ തെറ്റായ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ പോലും സാധിക്കാത്ത വിധം സ്വാർത്ഥതാത്പര്യക്കാർ സംഘടനയിൽ ഇടപെട്ടുവെന്നും അവർ വ്യക്തമാക്കി.

സംഘടനയുടെ വരവ്-ചെലവ് കണക്കുകളിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ശ്വേത തുറന്നടിച്ചു. കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും, ശാസ്ത്രീയമായ ഓഡിറ്റിംഗ് അനിവാര്യമാണെന്നും അവർ ആവശ്യപ്പെട്ടു. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്ന് ശ്വേത വ്യക്തമാക്കി. “പിക്ചർ അബി ബാക്കി ഹേ” എന്ന് പറഞ്ഞ ശ്വേത, ബാക്കി കാര്യങ്ങൾ ജൂൺ 26-ന് മാധ്യമങ്ങളെ കാണുമ്പോൾ വെളിപ്പെടുത്തുമെന്ന് അറിയിച്ചു.

Story Summary

Former AMMA president Shweta Menon has resigned, alleging systemic corruption and manipulation within the actors’ organization. She has demanded a comprehensive scientific audit of the accounts from the previous two administrative committees and promised to reveal further details regarding the internal mismanagement on June 26th.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.