ലഖ്‌നൗ: അയോധ്യ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന സംഭാവന തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ, സംഭാവന നൽകിയവരിൽ നിന്നും നേരിട്ട് മൊഴിയെടുക്കാൻ എസ്ഐടി തീരുമാനിച്ചു.(Ayodhya Donation Fraud Investigation Escalates As VHP Denounces Trust Officials)
കാണാതായ 60 കിലോ വെള്ളിക്കട്ടികൾ സംഭാവന നൽകിയ അസോസിയേഷൻ്റെ പ്രസിഡൻ്റിൻ്റെ മൊഴി എസ്ഐടി ആദ്യം രേഖപ്പെടുത്തും. ഇതിനുപുറമെ, മുംബൈയിലെ വ്യവസായിയുടെ മൊഴിയും നിർണ്ണായകമാണ്. 3 കിലോ വെള്ളി ഹാരവും പാദുകങ്ങളും വഴിപാടായി സമർപ്പിച്ചിട്ടും തനിക്ക് രസീതുകളൊന്നും ലഭിച്ചില്ലെന്ന് ഇദ്ദേഹം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്.
അയോധ്യ സംഭാവന തട്ടിപ്പിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായെ തള്ളി വിഎച്ച്പി രംഗത്തെത്തിയത് കേസിൽ വലിയ വഴിത്തിരിവായിരിക്കുകയാണ്. ട്രസ്റ്റിലെ ആര് കുറ്റം ചെയ്താലും ആ വ്യക്തി ശിക്ഷിക്കപ്പെടണമെന്ന് വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ തുറന്നടിച്ചു. ക്ഷേത്ര ട്രസ്റ്റോ അനുബന്ധ പ്രസ്ഥാനങ്ങളോ ഇത്തരം അഴിമതികൾക്ക് ഉത്തരവാദികളല്ലെന്നും, കുറ്റാരോപിതർ എസ്ഐടിക്ക് മുൻപാകെ ഹാജരായി വസ്തുതകൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary
The SIT investigating the Ayodhya donation fraud is set to record statements regarding missing silver contributions. Meanwhile, the VHP has distanced itself from the trust, asserting that anyone found guilty, including officials, must face legal action, adding pressure on trust secretary Champat Rai.

