തൃശൂർ: ചില്ലി ചിക്കനൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്നാരോപിച്ച് തൃശൂർ വടക്കാഞ്ചേരിയിൽ ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും നേരെ യുവാക്കളുടെ ക്രൂരമർദ്ദനം. മിണാലൂർ ബൈപാസ് റോഡിലുള്ള ‘സെലക്ട് ദർബാർ റസ്റ്ററന്റ്’ ഉടമയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.(Thrissur Hotel Attack, Owner Assaulted With Cricket Bat Over Lemon Dispute)
ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റ് ഇയാളുടെ മൂന്ന് പല്ലുകൾ കൊഴിഞ്ഞുപോയി. അക്രമം തടയാൻ ശ്രമിച്ച സുഹൃത്തിനും അഞ്ച് ഹോട്ടൽ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതികളിൽ ഒരാളെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം വൈകീട്ടോടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചില്ലി ചിക്കൻ ഓർഡർ ചെയ്തിരുന്നു. ഇത് കഴിക്കുന്നതിനിടയിലാണ് നാരങ്ങയിൽ നീര് പോരെന്ന പരാതിയുമായി ഇവർ കൗണ്ടറിലെത്തിയത്. തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ഭീഷണിപ്പെടുത്തി യുവാക്കൾ മടങ്ങി. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഏഴംഗ സംഘം ക്രിക്കറ്റ് ബാറ്റുകളുമായി ഹോട്ടലിലേക്ക് ഇരച്ചുകയറുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അരുമപ്പെട്ടി ഭാഗത്തുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Summary
A restaurant owner and his staff were brutally assaulted with a cricket bat by a group of youths in Wadakkanchery, Thrissur, over a dispute regarding insufficient juice in a lemon served with chilli chicken. The hotel owner sustained severe injuries, losing three teeth, while his friend and five employees were also hurt.


