കണ്ണൂർ: പരീക്ഷാഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൈവളിഗെ സ്വദേശിയായ എസ്. ജനാർദനൻ ആണ് മട്ടന്നൂരിൽ പിടിയിലായത്.(KSEB Employee Arrested For Cheating Using Mobile Phone In Kannur Exam)
മട്ടന്നൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നടന്ന കെജിസിഇ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. നിലവിൽ കെഎസ്ഇബിയിൽ താൽക്കാലിക ജീവനക്കാരനായ ജനാർദനന് ജോലി സ്ഥിരപ്പെടാൻ ഈ പരീക്ഷ പാസാകേണ്ടത് അനിവാര്യമായിരുന്നു.
പരീക്ഷാഹാളിൽ ഒളിപ്പിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെ ഇയാൾക്ക് ഉത്തരങ്ങൾ പറഞ്ഞുനൽകിയത് ജനാർദനൻ പഠിച്ച കോച്ചിംഗ് സെന്ററിലെ അധ്യാപകനാണെന്ന് പോലീസ് കണ്ടെത്തി. പരീക്ഷയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോപ്പിയടി പുറത്തായത്. സംഭവത്തിന് പിന്നാലെ ഇയാൾക്ക് ഉത്തരങ്ങൾ കൈമാറിയ അധ്യാപകൻ ഒളിവിൽ പോയിരിക്കുകയാണ്.
Story Summary
A temporary KSEB employee, S Janardhanan, was arrested for using a mobile phone to cheat during the KGCE exam at Mattannur Polytechnic College in Kannur. He attempted to clear the exam to secure his permanent placement with the help of his coaching institute teacher, who dictated the answers over the phone.


