ന്യൂഡൽഹി: ജുഡീഷ്യൽ സെൻസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട് നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് സുപ്രീം കോടതി അംഗീകാരം നൽകി. രാജ്യത്തെ എല്ലാ കോടതികളും ഈ ഹാൻഡ്ബുക്കിലെ നിർദ്ദേശങ്ങളും പദപ്രയോഗങ്ങളും കർശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.(Supreme Court Approves Guidelines On Judicial Sensitivity)
സുപ്രീം കോടതി, വിവിധ ഹൈക്കോടതികൾ, ജില്ലാ കോടതികൾ എന്നിവയുടെ വെബ്സൈറ്റുകളിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ അപ്ലോഡ് ചെയ്യും. കൂടാതെ നാഷണൽ-സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമികൾക്കും ലോ യൂണിവേഴ്സിറ്റികൾക്കും ഇത് കൈമാറും. എഫ്.ഐ.ആർ രേഖപ്പെടുത്തുമ്പോഴും കുറ്റപത്രം സമർപ്പിക്കുമ്പോഴും ഈ ഹാൻഡ്ബുക്കിലെ ഉള്ളടക്കം കൃത്യമായി പിന്തുടരാൻ എല്ലാ സംസ്ഥാനങ്ങളിലെയും ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും ഡി.ജി.പിമാർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെത്തുടർന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നടപടി. ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട്, ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിന് അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ സുപ്രീം കോടതി മുൻപ് നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.
Story Summary
The Supreme Court of India approved a comprehensive handbook containing guidelines on judicial sensitivity in sexual offense cases, framed by the National Judicial Academy’s Expert Committee. The bench led by CJI directed all courts and police stations nationwide to strictly follow the guidelines during judicial proceedings and while filing FIRs or chargesheets.


