ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത രുത്ത് പ്രഭു അമ്മയാകാനൊരുങ്ങുകയാണ്. പ്രശസ്ത സംവിധായകൻ രാജ് നിദിമോരുവുമായുള്ള വിവാഹശേഷം തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങുന്ന വിവരം സാമന്ത ഔദ്യോഗികമായി സ്ഥിരീകരിചിരുന്നു. പ്രത്യേക അഭിമുഖത്തിലാണ് മാതൃത്വത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷം താരം പങ്കുവെച്ചത്.(Samantha Ruth Prabhu Confirms Pregnancy With Husband Raj Nidimoru)
“ഇത് തീർച്ചയായും പുതിയതും ആവേശഭരിതവുമായ ഒരു ഘട്ടമാണ്. എന്നാൽ ഈ നിമിഷത്തിനായി ഞാൻ കുറേക്കാലമായി കാത്തിരിക്കുകയായിരുന്നു. ഒരു അമ്മയാകുക എന്നത് എന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ എന്റെ നൂറ് ശതമാനം സമർപ്പണത്തോടെയായിരിക്കും ഞാൻ ഈ പുതിയ ജീവിതത്തിലേക്ക് കടക്കുക. ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ഞാൻ കൽപിച്ച് സ്നേഹിച്ചിട്ടേയുള്ളൂ, എന്നാൽ ഇപ്പോൾ എന്നിൽ തികച്ചും വ്യത്യസ്തമായ ഒരു കരുത്തും ലക്ഷ്യബോധവും തോന്നുന്നുണ്ട്. മുന്നോട്ടുള്ള ഈ യാത്രയ്ക്കായി ഞാൻ ഏറെ നന്ദിയോടെ കാത്തിരിക്കുന്നു,” സാമന്ത അഭിമുഖത്തിൽ പറഞ്ഞു.
സാമന്ത പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമായ ‘മാ ഇൻ്റി ബംഗാരം’ ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് വിജയകരമായി മുന്നേറുന്നതിനിടയിലാണ് ആരാധകരെ ഇരട്ടി സന്തോഷത്തിലാക്കിക്കൊണ്ട് ഈ വാർത്തയെത്തുന്നത്. ചിത്രത്തിന്റെ വിജയ ആഘോഷങ്ങൾക്കിടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സാമന്ത ഗർഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നത്. തുടർന്ന് താരം തന്നെ മാതൃത്വ അവധിയിലേക്ക് പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കി വാർത്തകൾ ശരിവെക്കുകയായിരുന്നു.
Story Summary
Actress Samantha Ruth Prabhu confirmed her first pregnancy with filmmaker husband Raj Nidimoru during an exclusive interview, expressing that she has long dreamt of becoming a mother. The joyous news comes amid the massive box office success of her latest movie, ‘Maa Inti Bangaaram’, which recently grossed 100 crores worldwide.


