Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala
HomeCrimeRSS പ്രവർത്തകൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: 3 CPM പ്രവർത്തകർ കുറ്റക്കാരെന്ന്...

RSS പ്രവർത്തകൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: 3 CPM പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി | RSS

🎙️ Latest Podcast

കണ്ണൂർ: തലശ്ശേരി കൊഴൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതികളായ മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് (ടെൻഷൻ ശ്രീജിത്ത്), ഷൈജു, ഷഫീഖ് പി.കെ. എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.(RSS worker’s palm chopping case, Court finds 3 CPM workers guilty)

ശ്രീജിത്ത് 14 വർഷം കഠിനതടവും 1,25,000 രൂപ പിഴയും അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം. ഷൈജു, ഷഫീഖ് എന്നിവർക്ക് എട്ടു വർഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയും ആണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം.

2015 നവംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് ക്ലീനറായിരുന്ന ആർഎസ്എസ് പ്രവർത്തകൻ റൈജേഷിനെ ബസ് തടഞ്ഞുനിർത്തി ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും കൈപ്പത്തി വെട്ടിമാറ്റുകയുമായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.