മലപ്പുറം: കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരണപ്പെട്ടു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.(Three Year Old Boy Dies In Malappuram After Peanut Choking Incident)
തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിന് ശേഷം വീട്ടിലിരുന്ന് മിക്സ്ചർ കഴിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. മിക്സ്ചറിലെ കപ്പലണ്ടി കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ശ്വാസംമുട്ടലിന്റെ ലക്ഷണങ്ങൾ കാണിച്ച കുഞ്ഞിനെ വീട്ടുകാർ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി ഖബറടക്കി.
Story Summary
A three-year-old boy named Muhammad Rizan died in Malappuram after a peanut from a snack got stuck in his throat. The tragic incident occurred on Monday morning while the child was eating mixuture at his home. Despite being rushed to a nearby hospital immediately after showing signs of choking, his life could not be saved.


