HomeKerala'എങ്ങനെ പ്രതികരിക്കാതിരിക്കും?': പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി VD സതീശൻ്റെ പഴയ വീഡിയോ പങ്കുവെച്ച്...

‘എങ്ങനെ പ്രതികരിക്കാതിരിക്കും?’: പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി VD സതീശൻ്റെ പഴയ വീഡിയോ പങ്കുവെച്ച് KU ജനീഷ് കുമാർ MLA | KU Jenish Kumar

പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പോര് കനക്കുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ 2018-ലെ പ്രളയകാലത്തെ പഴയ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ രംഗത്തെത്തി. ദുരന്തമുഖത്ത് ചോദ്യാവലിയുമായി എത്തിയയാളോട് സതീശൻ തട്ടിക്കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.(KU Jenish Kumar Releases 2018 Video Of CM VD Satheesan)

നാട് വലിയ ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചതാണെന്നും എന്നാൽ ദുരിതത്തിനിടയിലും ഉത്തരവാദിത്തമില്ലാത്ത സമീപനങ്ങളും രാഷ്ട്രീയ നാടകങ്ങളും ആവർത്തിക്കുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ലെന്നും ജനീഷ് കുമാർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. മുൻകാലങ്ങളിൽ 75,000-ത്തോളം പേരെ ക്യാമ്പുകളിലാക്കി താൻ പ്രളയരക്ഷാ പ്രവർത്തനം നടത്തിയിട്ടുണ്ടെന്നുള്ള വി.ഡി. സതീശന്റെ വാർത്താസമ്മേളന അവകാശവാദങ്ങൾക്ക് മറുപടിയായാണ് ജനീഷ് കുമാർ ഈ വീഡിയോ പുറത്തുവിട്ടത്.

അതേസമയം, എൽ.ഡി.എഫ് നേതാക്കളുടെ കടുത്ത വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ആറൻമുളയിലും തുടർന്ന് റാന്നിയിലും എത്തുന്ന അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും രക്ഷാപ്രവർത്തന ഏകോപനവും നേരിട്ട് വിലയിരുത്തും.

Story Summary

MLA K.U. Jenish Kumar released a 2018 flood video of CM V.D. Satheesan amidst intense political sparring over rain relief operations. Satheesan is set to visit flood-hit areas in Pathanamthitta including Ranni and Aranmula today.

WhatsApp Channel Banner

Latest updates

പ്രീതി സിന്റയുമായുള്ള പ്രണയ ഗോസിപ്പുകൾ: വർഷങ്ങൾക്ക് ശേഷം മൗനം...

മുംബൈ: ബോളിവുഡ് താരം പ്രീതി സിന്റയുമായി പ്രണയത്തിലായിരുന്നുവെന്ന വർഷങ്ങൾ പഴക്കമുള്ള ഗോസിപ്പുകളോട് പ്രതികരിച്ച് മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീ. തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നില്ലെന്നും എക്കാലത്തും നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നുവെന്നും ബ്രെറ്റ് ലീ...

അർദ്ധരാത്രിലെത്തിയ അലാറം സന്ദേശം: ഞെട്ടിയുണർന്ന് ജനങ്ങൾ; ഭയമല്ല ജാഗ്രത...

തിരുവനന്തപുരം: അർദ്ധരാത്രി ഫോണിൽ ഉയർന്ന അസാധാരണമായ അലാറം ശബ്ദവും അലേർട്ട് സന്ദേശവും കേട്ട് ജനങ്ങൾ ഞെട്ടിയുണർന്നു. ഉറക്കത്തിലായിരുന്ന പലരും ഭയന്നുവെങ്കിലും വലിയ ദുരന്ത മുന്നറിയിപ്പുകൾ നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 'സചേത് ബ്രോഡ്കാസ്റ്റ്...

പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട: ലോറിയുടെ രഹസ്യ അറയിൽ...

കണ്ണൂർ: പയ്യന്നൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റും ഇതിനായി ഉപയോഗിച്ച ലോറിയും എക്സൈസ് കസ്റ്റഡിയിലെടുത്തു. ലോറിയുടെ അടിഭാഗത്ത് പ്രത്യേകം...

‘പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞത്, ഖേദം പ്രകടിപ്പിക്കുന്നു, പ്രിയദർശിനി...

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ തന്റെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. താൻ പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും കൂടുതൽ ശ്രദ്ധിക്കണമായിരുന്നുവെന്നും മന്ത്രി...

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനം: കേന്ദ്ര സർക്കാരിന് പങ്കില്ലെന്ന് വിദേശകാര്യ...

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്താനിരിക്കുന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സർക്കാരിന് യാതൊരുവിധ പങ്കുമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വാർത്താസമ്മേളനം ഒരു സ്വകാര്യ മാധ്യമ സ്ഥാപനം സംഘടിപ്പിക്കുന്നതാണെന്നും അതിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...