HomeArt & Cultureഹേന പി.എന്നിന്റെ ആദ്യ നോവൽ 'രാവണ ചിദംബരം' എസ്. ഹരീഷ് പ്രകാശനം...

ഹേന പി.എന്നിന്റെ ആദ്യ നോവൽ ‘രാവണ ചിദംബരം’ എസ്. ഹരീഷ് പ്രകാശനം ചെയ്തു | Ravana Chidambaram novel release

കൊച്ചി: കെ.എസ്.ആർ.ടി.സി. ചീഫ് ലോ ഓഫീസറും എഴുത്തുകാരിയുമായ ഹേന പി.എൻ. രചിച്ച ‘രാവണ ചിദംബരം’ എന്ന നോവൽ പ്രകാശനം ചെയ്തു (Ravana Chidambaram novel release). എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി-വയലാർ അവാർഡ് ജേതാവുമായ എസ്. ഹരീഷിൽ നിന്നും പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവർത്തി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. കറന്റ് ബുക്സാണ് നോവൽ പ്രസിദ്ധീകരിച്ചത്.

മുൻ ലോക്സഭാംഗം പി.കെ. ബിജു പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ ഇർഷാദ് അലി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ സംവിധായകനും കഥാകൃത്തുമായ എൻ. അരുൺ അധ്യക്ഷത വഹിച്ചു. സമകാലിക മലയാളം വാരിക പത്രാധിപർ സജി ജെയിംസ് പുസ്തക പരിചയം നടത്തുകയും പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ ആദ്യ വിൽപ്പന നിർവ്വഹിക്കുകയും ചെയ്തു. ഹേന പി.എൻ. പുസ്തകാവതരണം നടത്തി. സംവിധായകനും നടനുമായ പി. വിജയകുമാർ സ്വാഗതവും സി. കെ. സനിൽ നന്ദിയും പറഞ്ഞു.

പുരാണങ്ങളിൽ പ്രതിനായകനായി മുദ്രകുത്തപ്പെട്ട രാവണന്റെ ജീവിതത്തെക്കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകളും മാനങ്ങളുമാണ് നോവലിന്റെ പ്രമേയം. പരമശിവന്റെ പ്രിയശിഷ്യനായ രാവണന്റെ ജീവിതവഴികളും, രാവണന്റെ ‘പത്തു തലകൾ’ എന്നത് പത്തുവിധത്തിലുള്ള അതുല്യ കഴിവുകളെയാണ് സൂചിപ്പിക്കുന്നത് എന്ന വസ്തുതയും കൃതിയിൽ അനാവരണം ചെയ്യുന്നു.

വൈക്കം സ്വദേശിയായ ഹേന പി.എൻ, കേരള ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എം.ഡി., ഹൈക്കോടതി കെ.എസ്.ആർ.ടി.സി. ലെയ്സൺ ഓഫീസിൽ ഡെപ്യൂട്ടി ലോ ഓഫീസർ, എം.ജി. സർവ്വകലാശാല ചെയർമാൻ, വൈസ് ചെയർമാൻ, സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കൃത പഠനം, ശാസ്ത്രീയ നൃത്തം, സംഗീതം, കഥകളി, ജ്യോതിഷം, ഹൈന്ദവ-ആത്മീയ ദർശനങ്ങൾ തുടങ്ങിയ മേഖലകളിലെ താല്പര്യവും വായനയുമാണ് കോവിഡ് കാലത്ത് ഈ നോവൽ പൂർത്തിയാക്കാൻ പ്രേരണയായതെന്ന് ഹേന പറഞ്ഞു.

Story Summary:
‘Ravana Chidambaram’, the debut novel by KSRTC Chief Law Officer Hena P.N., was released by acclaimed writer S. Hareesh at Bharat Tourist Home, Kochi, by presenting a copy to lyricist Shibu Chakravarthy. Published by Current Books, the novel explores a unique perspective on Ravana’s life and multifaceted talents.

WhatsApp Channel Banner

Latest updates

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു |...

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine year old boy drowned Pattuvam). വൈകുന്നേരത്തോടെ...

അച്ഛന്റെ ശിരസ്സിൽ തന്റെ പൊലീസ് തൊപ്പിയണിയിച്ച് വിഷ്ണു; ഐ.ആർ.ബി...

റിപ്പോർട്ട് : അൻവർ ഷരീഫ്  പാണ്ടിക്കാട്: ഇന്ത്യ റിസർവ് ബറ്റാലിയനിൽ (IRB) പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡിന് ശേഷം പാണ്ടിക്കാട് ഐ.ആർ.ബി ഗ്രൗണ്ട് അപൂർവ്വവും വികാരനിർഭരവുമായ നിമിഷങ്ങൾക്ക് സാക്ഷിയായി (India Reserve...

പ്രശസ്ത നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ബി.ആർ....

മുംബൈ: പ്രശസ്ത ചലച്ചിത്ര നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു (Actor Pradeep Rawat passed away Mumbai). രക്താർബുദ ബാധയെ തുടർന്ന് മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ബി.ആർ....

പന്തളത്ത് പിതാവിനെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്:...

പന്തളം: വയസ്സായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 4 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Pandalam father assault son sentence)....

കെ.എസ്.ആർ.ടി.സിയിൽ ഇനി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് എടുക്കാം; എ.ഐ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ജനകീയവും ഡിജിറ്റൽ സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം സജ്ജമാകുന്നു (KSRTC WhatsApp ticket booking Kerala). കൊച്ചി, ചെന്നൈ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...