HomeNationalഷെഹ്സാദ് പൂനാവാല BJP വിടുന്നു?: X ബയോ തിരുത്തി; പുകഞ്ഞ് അഭ്യൂഹങ്ങൾ...

ഷെഹ്സാദ് പൂനാവാല BJP വിടുന്നു?: X ബയോ തിരുത്തി; പുകഞ്ഞ് അഭ്യൂഹങ്ങൾ | BJP leader Shehzad Poonawalla

ന്യൂഡൽഹി: ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നും പാർട്ടി വിടുന്നുവെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ തന്റെ പ്രൊഫൈൽ ബയോയിൽ നിന്ന് ‘ബി.ജെ.പി ദേശീയ വക്താവ്’ എന്ന സ്ഥാനം നീക്കം ചെയ്തതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നത്.(BJP leader Shehzad Poonawalla sparked rumors of leaving active politics)

തന്റെ പുതുക്കിയ ബയോയുടെ സ്‌ക്രീൻഷോട്ട് പൂനാവാല തന്നെ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുഗാമി എന്നാണ് പുതിയ ബയോയിൽ കുറിച്ചിരിക്കുന്നത്. ബയോ തിരുത്തിയതിന് പിന്നാലെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് മുൻപ് പറഞ്ഞ അഭിമുഖങ്ങളുടെ ദൃശ്യങ്ങൾ പൂനാവാല വീണ്ടും പങ്കുവെച്ചു.

ജനങ്ങളെ സേവിക്കാൻ ജനപ്രതിനിധിയാകണമെന്നില്ലെന്നും സാമൂഹിക സേവനമാണ് രാഷ്ട്രീയത്തേക്കാൾ വലുതെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്. എക്‌സിൽ മാറ്റം വരുത്തിയെങ്കിലും അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇപ്പോഴും ‘ബി.ജെ.പി ദേശീയ വക്താവ്’ എന്ന് തന്നെയാണ് നൽകിയിരിക്കുന്നത്.ബി.ജെ.പി വിടുന്നതിനെക്കുറിച്ചോ സജീവ രാഷ്ട്രീയം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ചോ അദ്ദേഹം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.

Story Summary

BJP leader Shehzad Poonawalla sparked rumors of leaving active politics after removing the ‘National Spokesperson, BJP’ title from his X profile bio and reposting old interviews discussing stepping away from party politics. However, no official confirmation has been made yet.

WhatsApp Channel Banner

Latest updates

ഉയർന്ന തിരമാല മുന്നറിയിപ്പ്: കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരങ്ങളിൽ...

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ തീരദേശ ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും (Kerala high wave alert) സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ...

പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർക്കു 37...

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഓട്ടോഡ്രൈവർക്കു 37 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി (Child sexual...

കൗൺസിലർ സുഗതന്റെ അവധി അപേക്ഷ: ആഭ്യന്തര വകുപ്പ് അണ്ടർ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ (R Sugathan) അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ...

ശക്തമായ മഴ മുന്നറിയിപ്പ്: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും...

കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു (Wayanad rain holiday). കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച്...

ടെക്സ്റ്റ് മെസേജ് തട്ടിപ്പുകൾ വർധിക്കുന്നു; ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കാൻ...

കൊച്ചി: രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം വൻതോതിൽ വർധിച്ചതോടെ ഓൺലൈൻ സാമ്പത്തിക ഇടപാടുകളും കൂടുതൽ വ്യാപകമായിട്ടുണ്ട് (SMS fraud). അതിനൊപ്പം തന്നെ വ്യാജ ടെക്സ്റ്റ് മെസേജുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളും ഉയരുകയാണ്. ഭയം,...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...