തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് പരീക്ഷാ ക്രമക്കേട് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.(Ramesh Chennithala Kerala NEET Protest Cases withdrawing )
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ പരാതി കണക്കിലെടുത്താണ് നടപടി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നടന്നു വരുന്ന മിന്നൽ പരിശോധനയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ജയിലുകൾക്കുള്ളിൽ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും വ്യാപകമായി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ജയിൽ വകുപ്പും സംയുക്തമായി പരിശോധന നടത്തുന്നത്.
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കങ്ങളിലും മന്ത്രി പ്രതികരിച്ചു. മുൻ സർക്കാരിന്റെ കാലത്ത് പദ്ധതിയിൽ ഒപ്പുവെച്ചത് സി.പി.എമ്മാണെന്നും, അന്നത്തെ ഘടകകക്ഷിയായ സി.പി.ഐയോട് പോലും ഈ വിഷയം ആലോചിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കുമായിരുന്നെങ്കിൽ അന്ന് ജോൺ ബ്രിട്ടാസ് എം.പി എന്തുകൊണ്ട് മുഖ്യമന്ത്രിയോട് പറഞ്ഞില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ ചെവിയിലെങ്കിലും പറയാമായിരുന്നല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.
Story Summary
Home Minister Ramesh Chennithala announced that all police cases registered in Kerala regarding the NEET protests will be withdrawn, following a request from Opposition Leader Pinarayi Vijayan. He also addressed the ongoing joint jail raids under Operation Toofan and criticized the Opposition over the PM SHRI scheme controversy.


