ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾക്കിടെ സഭയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധത്തിനും പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭ പിരിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി രംഗത്തെത്തി.(Priyanka Gandhi Slams Govt Lok Sabha Adjourned Anti Paper Leak Bill Passed)
“സഭയിൽ നടന്നത് എന്താണെന്ന് രാജ്യം മുഴുവൻ കണ്ടതാണ്; അക്രമത്തിൽ ഒരു വിദ്യാർത്ഥിക്ക് കണ്ണ് നഷ്ടപ്പെട്ടു,” എന്ന് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുക്കളത്തിലിറങ്ങി കടുത്ത മുദ്രാവാക്യം വിളികളും പ്രതിഷേധവും ഉയർത്തി. എന്നാൽ ബഹളങ്ങൾക്കിടയിലും സർക്കാർ പരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബിൽ, 2026 സഭയിൽ പാസാക്കുകയായിരുന്നു. ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് നിർത്തിവെക്കുന്നതായി സ്പീക്കർ അറിയിച്ചു.
Story Summary
Congress MP Priyanka Gandhi Vadra reacted sharply after the Lok Sabha was adjourned for the day following the passage of the Public Examinations (Prevention of Unfair Means) Amendment Bill, 2026. Speaking to reporters outside Parliament, she remarked that the “entire country saw what happened” and highlighted that a student lost an eye during police action.


