HomeKerala'സേവന നടപടികൾ ലളിതമാക്കുന്നതിന് 5 സുപ്രധാന പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കും, മക്കൾ എന്നാൽ...

‘സേവന നടപടികൾ ലളിതമാക്കുന്നതിന് 5 സുപ്രധാന പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കും, മക്കൾ എന്നാൽ ആണും പെണ്ണും ഇല്ലേ? ഇതിലെന്താണ് സ്ത്രീവിരുദ്ധത?’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: പാചകവുമായി ബന്ധപ്പെട്ട് താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അമ്മമാരുടെ പ്രത്യേക പാചക അറിവുകൾ മക്കൾക്ക് പകർന്നു നൽകണമെന്നാണ് താൻ പറഞ്ഞതെന്നും മക്കൾ എന്നാൽ ആണും പെണ്ണും അടങ്ങുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.(CM VD Satheesan Denies Misogyny Allegations In Cooking Remark Slams Media)

പ്രസ്താവനയിൽ സ്ത്രീവിരുദ്ധത ആരോപിച്ച് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ താൻ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം വായിച്ചാണ് വി.ഡി. സതീശൻ കാര്യങ്ങൾ വിശദീകരിച്ചത്.

അമ്മമാർ ഉണ്ടാക്കുന്ന പ്രത്യേക വിഭവങ്ങളുടെ കൂട്ടുകൾ മക്കൾക്കോ, അതല്ലെങ്കിൽ വീട്ടിലേക്ക് കടന്നുവരുന്ന മകന്റെ ഭാര്യയ്ക്കോ പകർന്നു നൽകണമെന്നാണ് താൻ പറഞ്ഞത്. മക്കൾ എന്ന് പറഞ്ഞതിൽ പെൺമക്കൾ എന്ന് മാത്രമായി വേർതിരിച്ചിട്ടില്ലെന്നും, മൈക്രോസ്‌കോപ്പിക് ലെൻസ് വെച്ചുനോക്കുന്നത് കൊണ്ടാണ് ചിലർക്ക് സ്ത്രീവിരുദ്ധത അനുഭവപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കൗശലത്തോടെ വാക്കുകൾ അടർത്തിമാറ്റി മാധ്യമങ്ങൾ ഇത്രയും താഴോട്ട് പോകരുത്. ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ചാൽ മാധ്യമങ്ങളുടെ ക്രെഡിബിലിറ്റിയാണ് നഷ്ടപ്പെടുക, എന്ന് പറഞ്ഞ സതീശൻ, താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കി.

സംസ്ഥാനത്ത് ഭരണനിർവഹണം കൂടുതൽ സുഗമമാക്കുന്നതിനും ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി അഞ്ച് സുപ്രധാന ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം, പ്ലാൻ സ്‌പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഏകോപനം, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി എന്നിവയാണ് പരിഷ്കാരങ്ങൾ.

ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഓഗസ്റ്റ് 10 മുതൽ മഞ്ഞ കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. അധ്യാപകർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത് ലഹരി ശൃംഖലയുടെ ആഴം വ്യക്തമാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എം.ആർ. അജിത് കുമാറിനെതിരെയെടുത്ത് നടപടികളിൽ സർക്കാരിന് വീഴ്ച വന്നിട്ടില്ലെന്നും, നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചതിനാലാണ് സി എ ടി സ്റ്റേ അനുവദിക്കാതിരുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Story Summary

CM VD Satheesan clarified that his remarks on cooking were not misogynistic and criticized the media for misquoting him. He stated that encouraging mothers to pass down traditional cooking skills to their children (both sons and daughters) or daughters-in-law has no gender bias, urging the media not to distort his words for sensationalism.

WhatsApp Channel Banner

Latest updates

റഷ്യക്കെതിരായ ഉപരോധത്തിനുള്ള ബില്ലിന് അംഗീകാരം നൽകി US സെനറ്റ്:...

വാഷിംഗ്ടൺ: റഷ്യൻ ഊർജ്ജ വിപണിയെയും ഇറാനെയും ലക്ഷ്യമിട്ട് കർശന ഉപരോധങ്ങൾക്ക് വഴിയൊരുക്കുന്ന ബില്ലിന് അമേരിക്കൻ സെനറ്റിൽ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം. റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ 100...

വാരണാസിയിൽ ഗേ ലിവ് ഇൻ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്:...

വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ സമലിംഗ ലിവ്-ഇൻ പങ്കാളിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ ദീപാൻഷു റായ് (26) ആണ് വാടകവീട്ടിൽ വെച്ച് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ പങ്കാളിയായ സൊനാർപുര സ്വദേശി...

ഇറാഖിൽ സൗദി – US സംയുക്ത വ്യോമാക്രമണം: 8...

ബാഗ്ദാദ്: ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾക്ക് നേരെ സൗദി അറേബ്യയും അമേരിക്കൻ സെൻട്രൽ കമാൻഡും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. ഇറാഖ് പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിലെ എട്ട് അംഗങ്ങളാണ്...

AKG ഭവനിലെ നടപടിക്കെതിരെ ജോൺ ബ്രിട്ടാസ് MP: സാധാരണ...

ന്യൂഡൽഹി: ഡൽഹിയിലെ സി.പി.ഐ.എം കേന്ദ്ര ഓഫീസായ എ.കെ.ജി ഭവനിൽ പോലീസ് എത്തിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ. സംഭവം തികച്ചും സാധാരണമായ ക്രമസമാധാന പാലന നടപടി മാത്രമാണെന്നും പ്രതിപക്ഷം ഇതിനെ അനാവശ്യമായി...

‘മെലാനിയയെ എവിടെ വച്ച് കൊല്ലണം?’: മെലാനിയ ട്രംപിനും ബാരൺ...

വാഷിംഗ്ടൺ: യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിനെയും ബാരൺ ട്രംപിനെയും പരസ്യമായി ലക്ഷ്യമിട്ട് ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ട പുതിയ പ്രകോപനപരമായ വീഡിയോ വൻ വിവാദത്തിലേക്ക്. "മെലാനിയയെ എവിടെ വെച്ച് കൊല്ലണം" എന്ന് തലക്കെട്ടു...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...