തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഔദ്യോഗിക പദവികളൊന്നും ഏറ്റെടുക്കാൻ താൻ താല്പര്യപ്പെടുന്നില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(VM Sudheeran Denies Government Post Rumors Base Less Media Reports)
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സുധീരൻ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഒരു പദവിയിലേയ്ക്കും ഞാനില്ലെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ഇത്തരം വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമസുഹൃത്തുക്കൾ പിന്മാറണം എന്ന് വി.എം. സുധീരൻ അഭ്യർത്ഥിച്ചു.
വിവിധ സർക്കാർ പദവികളിലേക്കും കമ്മീഷനുകളിലേക്കും സുധീരന്റെ പേര് പരിഗണിക്കുന്നതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അദ്ദേഹം രംഗത്തെത്തിയത്.
കുറിപ്പിൻ്റെ പൂർണ്ണരൂപം
ഒരു അഭ്യര്‍ത്ഥന.
സംസ്ഥാന സര്‍ക്കാരിലെ പദവികളുമായി എന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വരുന്നതായി കാണുന്നു. ഇതിന് യാതൊരു അടിസ്ഥാനവുമില്ല.
ഒരു പദവിയിലേയ്ക്കും ഞാനില്ലെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട മാധ്യമസുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.
Story Summary
Senior Congress leader V. M. Sudheeran rejected media reports suggesting his name for various Kerala government posts, calling them completely baseless. Reiterating his earlier stance of not accepting any official posts, he requested media outlets to refrain from spreading such rumors.


