HomeKerala'ദേവസ്വത്തിൻ്റെ സ്വത്തുക്കൾ ദേവന്റേത്, കമ്മിറ്റി വെറും ഭരണപരമായ ട്രസ്റ്റി': ഗുരുവായൂർ ദേവസ്വത്തിനോട്...

‘ദേവസ്വത്തിൻ്റെ സ്വത്തുക്കൾ ദേവന്റേത്, കമ്മിറ്റി വെറും ഭരണപരമായ ട്രസ്റ്റി’: ഗുരുവായൂർ ദേവസ്വത്തിനോട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ട് ഹൈക്കോടതി | Kerala High Court

കൊച്ചി: വാർഷിക വരവ്-ചെലവ് കണക്കുകൾ കൃത്യമായി നൽകാത്തതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കണക്കുകൾ ഓഡിറ്റ് വിഭാഗത്തിന് പൂർണ്ണമായി നൽകാത്തതിനാൽ മുഴുവൻ നടപടിക്രമങ്ങളും ഇരുട്ടിലാകുന്ന അവസ്ഥയാണെന്നും, കണക്കുകൾ സൂക്ഷിക്കുന്നതിൽ ദേവസ്വം ഭരണസമിതിയുടെ ഭാഗത്തുനിന്ന് കാര്യമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് കുറ്റപ്പെടുത്തി.(Kerala High Court Slams Guruvayur Devaswom Over Audit Delays Orders Report Release)

“ദേവസ്വത്തിന്റെ മുഴുവൻ സ്വത്തുക്കളും ദേവന്റേതാണ്. ഭരണസമിതി ഒരു കേവല ട്രസ്റ്റി മാത്രമാണെന്ന് കോടതി കടുത്ത ഭാഷയിൽ ഓർമ്മിപ്പിച്ചു. 2022–2023 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഒരാഴ്ചയ്ക്കകം പുറത്തുവിടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിലെ ഡിജിറ്റൽ പണമിടപാടുകളിൽ സംഭവിച്ച ഗുരുതര വീഴ്ചകളും ക്രമക്കേടുകളും സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഭരണസമിതിയെ രൂക്ഷമായി വിമർശിച്ചത്.

ഓഡിറ്റിംഗ് രീതിയിൽ സമഗ്രമായ പരിഷ്കരണം അത്യാവശ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭാവിയിൽ ഇത്തരം വീഴ്ചകൾ തടയാൻ കോടതി ചില പ്രധാന നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു. എല്ലാ മാസാവസാനവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ വരവ്-ചെലവ് കണക്കുകൾ കൃത്യമായി തയ്യാറാക്കി ഭരണസമിതിയുടെ അംഗീകാരം വാങ്ങണം. എല്ലാ വർഷവും ജൂൺ 30-ന് മുൻപായി ദേവസ്വത്തിന്റെ കൈവശമുള്ള സ്വർണ്ണമടക്കമുള്ള മുഴുവൻ വസ്തുവകകളുടെയും മൂല്യനിർണ്ണയം പൂർത്തിയാക്കണം. നിയമപരമായ കാര്യങ്ങൾക്ക് മാത്രമേ ഒരു രൂപ പോലും ചിലവഴിക്കാൻ പാടുള്ളൂ. നിലവിലുള്ള സാങ്കേതിക ന്യൂനതകൾ പരിഹരിച്ച് എല്ലാ സാമ്പത്തിക ഇടപാടുകളും ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റണം. കോടതി ഉന്നയിച്ച വിഷയങ്ങളിലും നിർദ്ദേശങ്ങളിലും വ്യക്തമായ മറുപടി നൽകാൻ ഹൈക്കോടതി ദേവസ്വത്തിന് 10 ദിവസത്തെ സമയം അനുവദിച്ചു.

Story Summary

The Kerala High Court sharply criticized the Guruvayur Devaswom Board for failing to submit financial accounts for audit, reminding them that the temple properties belong to the deity. Highlighting major delays in submitting annual statements and mismanagement in digital transactions, the court ordered the release of the 2022–23 audit report within a week and issued strict guidelines for financial accountability and auditing reforms.

WhatsApp Channel Banner

Latest updates

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘പൊലീസുകാരുടെ സംഘടനാ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്ന നടപടികൾക്കെതിരെ ശക്തമായി...

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും സേനയെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുമുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘടനകളുമായി യാതൊരുവിധ ചർച്ചയും നടത്താതെ ഏകാധിപത്യപരമായാണ്...

കൻവർ യാത്ര: ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്;...

ന്യൂഡൽഹി: കൻവാർ യാത്രയുടെ ഭാഗമായി ഡൽഹിയിലെ പ്രധാന യാത്ര റൂട്ടുകളിലും കൻവാർ ക്യാമ്പുകൾക്ക് സമീപമുള്ളതുമായ അനധികൃത മാംസക്കടകൾ അടച്ചുപൂട്ടാൻ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി നിർദ്ദേശം നൽകി. ലൈസൻസുള്ള കടകൾ പെർമിറ്റ് വ്യവസ്ഥകൾ...

‘അറപ്പ് തോന്നുന്നു; ഇത് വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും ഭീകരമായ...

കൊച്ചി: ഡൽഹി ജന്തർ മന്തറിൽ നടന്ന സി.ജെ.പി വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ സംവിധായിക അഞ്ജലി മേനോൻ രംഗത്ത്. മോഹൻദാസിന്റെ വാക്കുകൾ “വൃത്തികെട്ട വിദ്വേഷപ്രചാരണമാണെന്നും”...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...