കൊച്ചി: സംവിധായകനും താരവുമായ അഖിൽ മാരാർ ട്വന്റി20 പാർട്ടിവിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് തീരുമാനം.(Akhil Marar Resigns From Twenty20 Party Slams Sabu M Jacob)
ട്വന്റി20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ കടുത്ത ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അഖിൽ മാരാരിന്റെ പടിയിറക്കം. തിരഞ്ഞെടുപ്പ് പൂർത്തിയായതിന് ശേഷം സാബു എം. ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്ന് അഖിൽ മാരാർ ആരോപിച്ചു.
കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിപ്പിക്കാമെന്ന് ഉറപ്പ് നൽകിയാണ് തന്നെ പാർട്ടിയിലേക്ക് കൊണ്ടുവന്നത്. എന്നാൽ പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ട്വന്റി20 എന്നത് സാബുവിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം വിമർശിച്ചു.
Story Summary
Director Akhil Marar has resigned from the Twenty20 party, alleging a lack of freedom to function and making sharp criticisms against party chief Sabu M. Jacob. Marar claimed he was cheated regarding election seats in Kottarakkara and Tripunithura, adding that Twenty20 exists solely for Jacob’s personal interests.


