ന്യൂഡൽഹി: രാജ്യത്തുടനീളം വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന പ്രതിഷേധങ്ങൾ കോപത്തിന്റെയോ അക്രമത്തിന്റെയോ വെറുപ്പിന്റെയോ പ്രതിഫലനമല്ലെന്നും മറിച്ച് ഇന്ത്യയിലെ യുവതലമുറയുടെ വികാരപ്രകടനമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ ഈ പോരാട്ടം രാജ്യത്തിന്റെ ഭാവി ഭദ്രമാണെന്നതിന്റെ തെളിവാണെന്നും ഇതിൽ താൻ ഏറെ ആവേശഭരിതനാണെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.(Rahul Gandhi Lok Sabha Speech Youth Protests Expression Not Violence Student Agitation)
ബി.ജെ.പി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും രാജ്യത്തെ യുവജനങ്ങളുടെ ഈ വികാരത്തെയും പ്രതിഷേധങ്ങളെയും ബഹുമാനിക്കാൻ തയ്യാറാകണമെന്ന് പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച നടന്ന സംഭവങ്ങളിൽ തെറ്റായി ഒന്നുമില്ല. നടന്ന കാര്യങ്ങളിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണ് വേണ്ടത്. സ്വന്തം മക്കളോട് ഈ പ്രതിഷേധങ്ങളെ കുറിച്ച് സംസാരിച്ചാൽ ബി.ജെ.പി നേതാക്കൾക്ക് മനസ്സിലാകും അവർ പോലും സമരരംഗത്തുള്ള യുവാക്കളെ അനുഭാവത്തോടെയാണ് കാണുന്നതെന്ന്, രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
പാർട്ടി വ്യത്യാസമില്ലാതെ മുഴുവൻ രാഷ്ട്രീയ നേതാക്കളും പോരാട്ടവീര്യം കാട്ടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കണമെന്നും രാജ്യത്തിന്റെ ഭാവി ഇവരുടെ കൈകളിൽ സുരക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ സഭയിൽ ഭരണപക്ഷം പ്രതിഷേധിച്ചു.
Story Summary
Leader of Opposition Rahul Gandhi defended youth and student protests in the Lok Sabha, describing them as a genuine expression of young Indians rather than anger or violence. Lauding the protesting students for securing the country’s future, he urged all political parties, including the BJP, to respect their expression and take pride in their movement.


