HomeNationalകർണാടകയിൽ കോളേജ് വിദ്യാർത്ഥികൾക്ക് HIV പരിശോധന നിർബന്ധമാക്കുന്നു: യുവാക്കളിൽ രോഗവ്യാപനം ഉയരുന്നതായി...

കർണാടകയിൽ കോളേജ് വിദ്യാർത്ഥികൾക്ക് HIV പരിശോധന നിർബന്ധമാക്കുന്നു: യുവാക്കളിൽ രോഗവ്യാപനം ഉയരുന്നതായി റിപ്പോർട്ട് | Karnataka To Conduct HIV Testing

ബെംഗളൂരു: യുവാക്കൾക്കിടയിൽ എച്ച്.ഐ.വി രോഗബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി പരിശോധന നടത്താൻ ഒരുങ്ങി കർണാടക ആരോഗ്യവകുപ്പ്. രോഗബാധ മുൻകൂട്ടി കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വ്യാപക പരിശോധനാ പദ്ധതി നടപ്പിലാക്കുന്നത്.(Karnataka To Conduct HIV Testing For College Students Amid Rising Youth Cases)

ദേശീയ എയ്ഡ്സ് നിയന്ത്രണ പ്രോഗ്രാമിന്റെയും വിവിധ സംഘടനകളുടെയും റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് എച്ച്.ഐ.വി രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കർണാടക. നിലവിൽ 2.60 ലക്ഷത്തോളം എച്ച്.ഐ.വി ബാധിതർ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഇതിൽ 2.05 ലക്ഷം പേർ ആന്റി റെട്രോവൈറൽ തെറാപ്പി (ART) ചികിത്സ സ്വീകരിക്കുന്നുണ്ട്. എന്നാൽ 54,000-ത്തോളം ആളുകൾ തങ്ങൾക്ക് രോഗബാധയുണ്ടെന്ന കാര്യം അറിയാത്തവരാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

18 മുതൽ 35 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിലാണ് എച്ച്.ഐ.വി അതിവേഗം പടരുന്നത്. ഇതിൽ 18-നും 25-നും ഇടയിൽ പ്രായമുള്ള 7,000-ത്തോളം പേർക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോളേജുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പദ്ധതിയോട് സഹകരിക്കണമെന്ന് കോളേജ് പ്രിൻസിപ്പൽമാരോടും വിദ്യാർത്ഥികളോടും വകുപ്പ് അഭ്യർത്ഥിച്ചു. സ്വകാര്യത ഉറപ്പുവരുത്തി സ്വയം രോഗസാധ്യത വിലയിരുത്തുന്നതിനായി ക്യൂആർ കോഡ് അധിഷ്ഠിത ‘നോ യുവർ എച്ച്.ഐ.വി സ്റ്റാറ്റസ്’ സംവിധാനവും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തുന്നുണ്ട്.

Story Summary

The Karnataka Health Department has decided to conduct HIV testing for college students to ensure early detection, following a rapid rise in infections among youth. Karnataka ranks third in the country for HIV prevalence, with 18-35 age group accounting for a significant number of cases.

WhatsApp Channel Banner

Latest updates

ട്രംപിനെ ബഹുദൂരം പിന്നിലാക്കി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കടക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന ചരിത്ര നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ 105 മില്യണിലധികമാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം. വിദ്യാർത്ഥികളെ അഭിസംബോധന...

‘അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’: ശ്വേത...

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നടനും എം എൽ എയുമായ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യമെന്നും അദ്ദേഹം കോടതിയിൽ...

‘സാങ്കേതിക പിഴവ്’: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിനോട് ക്ഷമ ചോദിച്ച് മെറ്റ. സാങ്കേതിക തകരാറ് കാരണമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും പിഴവ് തിരുത്തി വീഡിയോ...

14 വയസുകാരിയുടെ കൊലപാതകം: പോപ് ഗായകൻ D4vdക്കെതിരെവിചാരണയ്ക്ക് കോടതി...

ലോസ് ആഞ്ചലസ്: അമേരിക്കൻ പോപ് ഗായകൻ D4vd (ഡേവിഡ് ആന്റണി ബർക്ക്)ക്കെതിരായ കൊലപാതകക്കേസിൽ വിചാരണ ആരംഭിക്കാൻ കോടതി അനുമതി നൽകി. 14 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചെന്ന കേസിൽ പ്രാഥമിക തെളിവുകൾ മതിയെന്ന്...

‘എല്ലാം അള്ളാഹുവിൻ്റെ ഉത്തരവനുസരിച്ച്’: പാരിസിൽ സ്ത്രീകൾക്ക് നേരെ കത്തി...

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ പോർട്ട് ഡി ക്ലിഷിക്ക് സമീപം മൂന്ന് സ്ത്രീകൾക്ക് നേരെ കത്തിയുമായി ആക്രമണം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 19, 24, 36 വയസ്സുള്ള സ്ത്രീകളിൽ...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...