HomeKerala'ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് ചർച്ച ചെയ്യുന്നത്? ആര് വിട്ടുവീഴ്ച ചെയ്യണം...

‘ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് ചർച്ച ചെയ്യുന്നത്? ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നത്?’: പ്രതിപക്ഷ ഉപനേതാവ് പദവി തർക്കത്തിൽ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Opposition Leader Pinarayi Vijayan

തിരുവനന്തപുരം: എൽ.ഡി.എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കടുത്ത സ്വരത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് വീണ്ടും ചർച്ച ചെയ്യുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.(Opposition Leader Pinarayi Vijayan Sharply Reacts To LDF Deputy Leader Post Dispute)

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്നമുണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് ഈ പറയുന്നത്. താൻ മുമ്പ് കണ്ണൂരിൽ വെച്ച് പറഞ്ഞതുതന്നെയാണ് ഇപ്പോഴത്തെയും നിലപാട്. ആ വിഷയം അവിടെ തീർന്നതാണ്, പിണറായി വിജയൻ വ്യക്തമാക്കി.

അതേസമയം, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കാണുമെന്നും തമ്മിൽ കാണുന്നതിനോ സംസാരിക്കുന്നതിനോ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സി.പി.ഐക്ക് വാശിയില്ലെന്നും എന്നാൽ എൽ.ഡി.എഫിനകത്ത് വോട്ടെടുപ്പിലൂടെ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്നും ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു.

Story Summary

Leader of the Opposition Pinarayi Vijayan strongly dismissed the ongoing row within the LDF over the opposition deputy leader post. Responding sharply to journalists, he questioned the need to debate a non-existent issue, stating his stance remains unchanged and asking who should compromise. However, he added that he remains open to meeting CPI State Secretary Binoy Viswam.

Clickable Info Box