തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു യുവതികൾ ജീവനൊടുക്കാൻ ഇടയാക്കിയ സ്വർണപ്പണയ തട്ടിപ്പ് കേസിൽ പ്രതി സിന്ധുകുമാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അനുവദിച്ച് കിട്ടിയതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് വിഴിഞ്ഞം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.(Sindhu Kumari In Police Custody Over Venniyoor Gold Fraud And Suicide Case)
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി ഏഴ് മണി വരെ നീണ്ടു. എന്നാൽ മണിക്കൂറുകളോളം മാറി മാറി ചോദ്യം ചെയ്തിട്ടും കൃത്യമായ മറുപടി നൽകാതെ പ്രതി ഒഴിഞ്ഞുമാറുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. സ്വർണാഭരണങ്ങൾ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിട്ടുണ്ടെന്നും പണമടച്ചാൽ ഇവ തിരികെ ലഭിക്കുമെന്നും സിന്ധുകുമാരി പറഞ്ഞിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പരാതിക്കാർ പ്രതിയുമായി സംസാരിച്ച ഓഡിയോ റെക്കോർഡുകൾ പൊലീസ് ഡിജിറ്റൽ തെളിവുകളായി ശേഖരിച്ചു. ഇന്നും നാളെയുമായി സിന്ധുകുമാരിയെ തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. വെണ്ണിയൂർ സ്വദേശി അഞ്ജു (28), വെങ്ങാനൂർ സ്വദേശി ഐശ്വര്യ (32) എന്നീ യുവതികളാണ് സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണം നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ ജീവനൊടുക്കിയത്. ഇതോടെയാണ് സിന്ധുകുമാരിയുടെ വൻ തട്ടിപ്പ് പുറത്തറിയുന്നത്.
Story Summary
The main accused, Sindhu Kumari, has been remanded to police custody for three days in connection with the Venniyoor gold pledge fraud case, which led to the suicide of two young female employees. Police are investigating a multi-crore scam involving other accomplices, while the accused remains non-cooperative during interrogations.


