HomeKerala'കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല, എന്നാല്‍ സര്‍ക്കാറിന് കുറച്ച് സ്വാതന്ത്ര്യം  വേണം':...

‘കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല, എന്നാല്‍ സര്‍ക്കാറിന് കുറച്ച് സ്വാതന്ത്ര്യം  വേണം’: ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി K മുരളീധരൻ | Minister K Muraleedharan

തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണെന്ന് മന്ത്രി കെ. മുരളീധരൻ. കേസ് കോടതിയുടെ മേൽനോട്ടത്തിലായതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. എങ്കിലും കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ലെന്നും കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി വ്യക്തമാക്കി.(Minister K Muraleedharan Criticizes Sabarimala Theft Case SIT Probe Stagnation)

കേസുകളിൽ കൃത്യമായ തീരുമാനമെടുക്കാൻ സർക്കാരിന് അവകാശമുണ്ടാകണം. സർക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് തിരുത്താൻ കോടതിക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്ത്രി ഇപ്പോഴും സംശയത്തിന്റെ നിഴലിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തന്നെ തന്ത്രിസ്ഥാനത്തു നിന്ന് മാറ്റി പകരം മകനെ നിയമിക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിഷയം കോടതിയുടെ തീരുമാനത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. ബോർഡിന്റെ ഈ നിലപാട് ശരിയല്ലെന്നും മന്ത്രി വിമർശിച്ചു.

കേസ് കൃത്യമായി തെളിയിക്കണമെങ്കിൽ ചാർജ് ഷീറ്റ് നൽകേണ്ടതുണ്ട്. അതിനായി കോടതി ആവശ്യപ്പെടണം. പ്രതികൾ രക്ഷപ്പെടാനും തെളിവുകൾ നശിപ്പിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണെന്ന് മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സർക്കാരിന് ആവശ്യമായ സ്വാതന്ത്ര്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട സംഭവത്തിലും മുരളീധരൻ പ്രതികരണം രേഖപ്പെടുത്തി. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തെ ആർക്ക് വേണമെങ്കിലും വന്ന് കാണാവുന്നതാണ്. എന്നാൽ അത്തരം ആളുകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പോയി പങ്കെടുക്കുന്നതാണ് തെറ്റായ നടപടിയെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Story Summary

Minister K. Muraleedharan stated that the SIT probe into the Sabarimala theft case has stalled due to court oversight, raising concerns that the accused might destroy evidence. He criticized the Devaswom Board’s decision to refer the Thanthri’s succession request to the court and emphasized that the government needs operational freedom in board appointments.

Clickable Info Box