HomeKeralaന്യൂനമർദ്ദ പാത്തി: കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരും, ഇന്ന് 9...

ന്യൂനമർദ്ദ പാത്തി: കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരും, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update

തിരുവനന്തപുരം: തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കൻ അറബിക്കടൽ വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 km- 3.1 km വരെ ഉയരത്തിൽ പുതിയൊരു ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ, മധ്യ ഉത്തർപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾക്ക് മുകളിലായി നിലവിലൊരു ന്യൂനമർദ്ദ മേഖലയും സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതിന്റെ ശക്തി ക്രമേണ കുറയാനാണ് സാധ്യത.(Kerala Weather Update Yellow Alert Issued For Nine Districts As Heavy Rain To Continue)

ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യൂനമർദ്ദ പാത്തി നിലവിൽ ദുർബലമായിട്ടുണ്ട്.ഇതിന്റെ സ്വാധീനഫലമായി ജൂലൈ 10 മുതൽ ജൂലൈ 14 വരെയുള്ള തീയതികളിൽ കേരളത്തിലും മാഹിയിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കേരളത്തിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Story Summary

The IMD has predicted light to moderate rainfall across Kerala and Mahe from July 10 to 14 due to a new trough extending from Telangana to the Arabian Sea. A yellow alert has been issued for 9 districts today, including Pathanamthitta, Ernakulam, and Wayanad, warning of isolated heavy rains accompanied by thunderstorms and strong winds.

Clickable Info Box