HomeKeralaആറന്മുള വിമാനത്താവള പദ്ധതി: ഡ്രോൺ സർവ്വേയ്‌ക്കെതിരെ BJP | Kummanam Rajasekharan

ആറന്മുള വിമാനത്താവള പദ്ധതി: ഡ്രോൺ സർവ്വേയ്‌ക്കെതിരെ BJP | Kummanam Rajasekharan

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് വീണ്ടും ഡ്രോൺ സർവ്വേ നടത്താനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പദ്ധതിയെ ബിജെപി ശക്തമായി എതിർക്കുമെന്നും വിമാനത്താവളത്തിനായി ഇപ്പോൾ നടക്കുന്ന പുതിയ നീക്കങ്ങൾക്ക് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.(Kummanam Rajasekharan Opposes Aranmula Airport Drone Survey Citing Environmental Concerns)

വിമാനത്താവളത്തിന്റെ മറവിൽ വലിയ രീതിയിലുള്ള ഭൂമി കച്ചവടമാണ് ചിലർ ലക്ഷ്യമിടുന്നത്. ആറന്മുളയിൽ ഒരിക്കലും ഈ പദ്ധതിക്ക് അനുമതി ലഭിക്കില്ലെന്നും വേണമെങ്കിൽ കൊടുമൺ അടക്കമുള്ള മറ്റ് അനുയോജ്യമായ സ്ഥലങ്ങളിൽ പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പദ്ധതിക്കെതിരെ ജനങ്ങൾ വീണ്ടും തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയ കുമ്മനം, “പുതിയ സർക്കാർ വന്നു എന്ന ഉമ്മാക്കി കാട്ടി ആരെയും പേടിപ്പിക്കേണ്ട” എന്നും ഓർമ്മിപ്പിച്ചു. വയനാട്ടിലുണ്ടായ വലിയ പ്രകൃതിദുരന്തം കണ്ടെങ്കിലും അധികാരികൾ പാഠം പഠിക്കാൻ തയ്യാറാകണമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

Story Summary

Senior BJP leader Kummanam Rajasekharan strongly opposed the drone survey for the Aranmula airport project, calling the renewed move mysterious and aimed at land mafia interests. He asserted that the project would never get environmental clearance and suggested alternative locations like Kodumon.

Clickable Info Box